പ്രധാനമന്ത്രിയുടെ ഓഫീസ്‌

മ്യാന്‍മാര്‍ പ്രതിരോധ സേനകളുടെ മേധാവി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

Posted On: 29 JUL 2019 7:52PM by PIB Thiruvananthpuram

മ്യാന്‍മാര്‍ പ്രതിരോധ സേനകളുടെകമാന്‍ഡര്‍ ഇന്‍- ചീഫ്‌സീനിയര്‍ ജനറല്‍ മിന്‍ ഓംഗ്‌ലെയിംഗ് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായികൂടിക്കാഴ്ച നടത്തി.

അടുത്തിടെ നടന്ന പാര്‍ലമെന്റ്തിരഞ്ഞെടുപ്പിലെവിജയത്തിന് സീനിയര്‍ ജനറല്‍ പ്രധാനമന്ത്രിയെഅഭിനന്ദിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെഇന്ത്യയുടെത്വരിതവികസനവും, രാജ്യരക്ഷാ, സുരക്ഷാരംഗത്തെ സഹകരണംഎന്നീമേഖലകളിലുള്‍പ്പെടെ രണ്ട് അയല്‍രാജ്യങ്ങള്‍ തമ്മിലെ അതുല്യമായ ബന്ധത്തിലെആഴം വര്‍ദ്ധിച്ചത് അദ്ദേഹംചൂണ്ടിക്കാട്ടി.

തന്റെ മ്യാന്‍മാര്‍ സന്ദര്‍ശന വേളയില്‍ലഭിച്ച ഊഷ്മളതയും, ആതിഥേയത്വവും പ്രധാനമന്ത്രി അനുസ്മരിച്ചു. കലാപം അമര്‍ച്ചചെയ്യല്‍, ശേഷിവികസനം, സൈനിക ബന്ധങ്ങള്‍, സമുദ്ര മേഖലയിലെസഹകരണം, സാമ്പത്തിക വികസന രംഗങ്ങള്‍എന്നിവയിലെമികച്ച ഉഭയകക്ഷിസഹകരണംമുതലായവ പ്രധാനമന്ത്രി എടുത്ത് പറഞ്ഞു. 

മ്യാന്‍മാറുമായുള്ളഅതുല്യമായഉഭയകക്ഷികൂട്ടുകെട്ട്കൂടുതല്‍ആഴത്തിലുള്ളതാക്കിമാറ്റുന്നതിനായി പ്രവര്‍ത്തിക്കാനുള്ളഇന്ത്യയുടെഉറച്ച പ്രതിബദ്ധത പ്രധാനമന്ത്രി ആവര്‍ത്തിച്ച്‌വ്യക്തമാക്കി.


ND/MRD
***



(Release ID: 1580814) Visitor Counter : 75