ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം

ഉപഭോക്തൃപരാതികള്‍ പരിഹരിക്കാന്‍ നടപടികള്‍

പോസ്റ്റഡ് ഓണ്‍: 26 JUL 2019 3:22PM by PIB Thiruvananthpuram

കേന്ദ്ര ഉപഭോക്തൃകാര്യവകുപ്പ്ഏര്‍പ്പെടുത്തിയദേശീയ ഉപഭോക്തൃഹെല്‍പ്പ് ലൈന്‍ സംവിധാനത്തില്‍ഓരോവര്‍ഷവുംലഭിക്കുന്ന പരാതികളുടെഎണ്ണംഏറിവരികയാണ്. കഴിഞ്ഞ മൂന്ന്‌വര്‍ഷംലഭിച്ച പരാതികള്‍ചുവടെ :

വര്‍ഷം    ദേശീയ ഉപഭോക്തൃഹെല്‍പ്പ്‌ലൈനില്‍ലഭിച്ച പരാതികളുടെഎണ്ണം    
2016 ആഗസ്റ്റ്മുതല്‍ 2017 മാര്‍ച്ച്‌വരെ    2,12,710    
2017 ഏപ്രില്‍മുതല്‍ 2018 മാര്‍ച്ച്‌വരെ    3,98,148    
2018 ഏപ്രില്‍മുതല്‍ 2019മാര്‍ച്ച്‌വരെ    4,80,169    
മൊത്തം    10,91,027    

പരാതികളില്‍ 90 ശതമാനത്തോളവുംതീര്‍പ്പാക്കി.

കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ പൊതുവിതരണസഹമന്ത്രി ശ്രീ. ദാന്‍വേ റാവുസാഹിബ്ദാദറാവുരാജ്യസഭയില്‍രേഖാമൂലം നല്‍കിയമറുപടിയില്‍അറിയിച്ചതാണിത്.
1800- 11-4000 എന്ന ടോള്‍ ഫ്രീ നമ്പരിലൂടെയോ, 'ഇന്‍ഗ്രാം' എന്ന പോര്‍ട്ടല്‍(www.consumerhelpline.gov.in) വഴിഓണ്‍ലൈന്‍ മുഖേനയോ ഉപഭോക്താക്കള്‍ക്ക്‌ദേശീയ ഉപഭോക്തൃഹെല്‍പ്പ്‌ലൈനില്‍ പരാതികള്‍സമര്‍പ്പിക്കാം. ഈ പരാതികള്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി പരിഹാരത്തിനായിഅയച്ച്‌കൊടുക്കും. പരാതികള്‍വേഗത്തില്‍തീര്‍പ്പാക്കാനായി 500 ലേറെ കമ്പനികളുമായിഹെല്‍പ്പ്‌ലൈനിനെ ബന്ധപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലുംഒരു കമ്പനി പരാതി പരിഹരിക്കാത്ത പക്ഷം ഉപഭോക്താവിന് 1986 ലെ ഉപഭോക്തൃസംരക്ഷണ നിയമ പ്രകാരംരൂപീകരിക്കപ്പെട്ടിട്ടുള്ളകണ്‍സ്യൂമര്‍ഫോറങ്ങളെസമീപിക്കാനാവും.

ND MRD– 448
***


( റിലീസ് ഐ.ഡി: 1580633) സന്ദര്‍ശക കൗണ്ടര്‍ : 89
ഈ റിലീസ് വായിക്കുക: English , Urdu , Marathi