വാണിജ്യ വ്യവസായ മന്ത്രാലയം

ഗവേഷണവികസന പ്രവര്‍ത്തനങ്ങളില്‍ഇന്ത്യയെ മുഖ്യലക്ഷ്യസ്ഥാനമാക്കും

Posted On: 19 JUL 2019 2:32PM by PIB Thiruvananthpuram

 

ഇന്ത്യയെഗവേഷണവികസന പ്രവര്‍ത്തനങ്ങളില്‍മുഖ്യലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത്‌സംബന്ധിച്ച്‌രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിവിധ ബഹുരാഷ്ട്ര കമ്പനികളുടെ പ്രതിനിധികളുമായികേന്ദ്ര ഗവണ്‍മെന്റിന്റെമുഖ്യശാസ്‌ത്രോപദേശകന്‍ പ്രൊഫ. കെ. വിജയ് രാഘവന്‍ ന്യൂഡല്‍ഹിയില്‍ചര്‍ച്ച നടത്തി. വിവിധ മേഖലകളിലെ 35 ഓളം ബഹുരാഷ്ട്ര കമ്പനികളുടെ മേധാവികള്‍ചര്‍ച്ചയില്‍ പങ്കെടുത്തു. ശാസ്ത്ര സാങ്കേതികവകുപ്പ്, നിതിആയോഗ്, കേന്ദ്ര മനുഷ്യവിഭവവികസന, ഇലക്‌ട്രോണിക്‌സ്, വിവരസാങ്കേതികവിദ്യ, സുക്ഷ്മചെറുകിടഇടത്തരംസംരംഭങ്ങള്‍ എന്നിവയ്ക്കായുള്ള മന്ത്രാലയങ്ങളുടെമുതില്‍ന്ന ഉദ്യോഗസ്ഥരുംചര്‍ച്ചയില്‍ പങ്കെടുത്തു.
ബഹുരാഷ്ട്ര കമ്പനികള്‍ഇന്ത്യയില്‍ നേരിടുന്ന വെല്ലുവിളികള്‍, ഗവേഷണവികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിക്ഷേപം സംബന്ധിച്ച വിവരം പങ്കിടല്‍, ദേശീയഗവേഷണസ്ഥാപനങ്ങളും, വിദ്യാഭ്യാസസ്ഥാപനങ്ങളുംതമമിലുള്ളഅടുത്തിടപെടല്‍ സാധ്യമാക്കല്‍, പുതിയ കണ്ട്പിടിത്തങ്ങള്‍ക്കുള്ളസഹായഅന്തരീക്ഷംസൃഷ്ടിക്കല്‍, തന്ത്രപരമായ പങ്കാളിത്തങ്ങള്‍, സ്റ്റാര്‍ട്ട്അപ്പ്‌സംരംഭങ്ങളുടെ സാധ്യതകള്‍മുതലായവിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

ഗവേഷണവികസന നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിന് വ്യവസായങ്ങളെ സഹായിക്കാന്‍ ഏകജാലകസംവിധാനം കൊണ്ട്‌വരണമെന്ന് ബഹുരാഷ്ട്ര കമ്പനികള്‍ചര്‍ച്ചയില്‍ നിര്‍ദ്ദേശിച്ചു.
ND/MRD



(Release ID: 1579700) Visitor Counter : 78


Read this release in: English , Urdu , Hindi