നിതി ആയോഗ്‌

ഇന്ത്യ-റഷ്യ സ്ട്രാറ്റജിക് എക്കണോമിക് ഡയലോഗ് ഇന്ന്

Posted On: 09 JUL 2019 4:37PM by PIB Thiruvananthpuram

രണ്ടാമത് ഇന്ത്യ-റഷ്യ സ്ട്രാറ്റജിക് എക്കണോമിക് ഡയലോഗ് ഇന്ന് (ജൂലൈ 10, 2019) ന്യൂഡല്‍ഹിയില്‍ നടക്കും. നിതി അയോഗ് ഉപാധ്യക്ഷന്‍ ഡോ. രാജീവ് കുമാര്‍, ഡെപ്യൂട്ടി മിനിസ്റ്റര്‍ ഓഫ് ദ എക്കണോമിക് ഡെവലപ്‌മെന്റ് ഓഫ് ദ റഷ്യന്‍ ഫെഡറേഷന്‍ മി. തിമൂര്‍ മാക്‌സിമോവ് എന്നിവര്‍ ഡയലോഗിന് നേതൃത്വം നല്‍കും. ഗതാഗത രംഗത്തെ അടിസ്ഥാനസൗകര്യ, സാങ്കേതിക വികസനം, കൃഷി, കാര്‍ഷിക സംസ്‌കരണ മേഖലയുടെ വികസനം, ചെറുകിട ഇടത്തരം വ്യാപാര പിന്തുണ, ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ & ഫ്രോണ്ടിയര്‍ ടെക്‌നോളജീസ്, വാണിജ്യം, ബാങ്കിങ്ങ്, ഫിനാന്‍സ്, വ്യവസായ രംഗങ്ങളിലെ സഹകരണം, ടൂറിസം & കണക്ടിവിറ്റി എന്നീ ആറ് മേഖലകളിലെ സഹകരണത്തിനാണ് ഇന്ത്യ-റഷ്യ സ്ട്രാറ്റജിക് എക്കണോമിക് ഡയലോഗ് പ്രാധാന്യം നല്‍കുന്നത്. ആദ്യത്തെ ഇന്ത്യ-റഷ്യ സ്ട്രാറ്റജിക് എക്കണോമിക് ഡയലോഗ് 2018 നവംബറില്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലാണ് നടന്നത്.  
IE/AB (09.07.19)

 
 


(Release ID: 1578160) Visitor Counter : 91


Read this release in: English , Urdu , Hindi , Punjabi