റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

സര്‍വ്വദേശീയ സ്മാര്‍ട്ട്കാര്‍ഡ്‌ ഡ്രൈവിംഗ് ലൈസന്‍സ്

Posted On: 24 JUN 2019 3:22PM by PIB Thiruvananthpuram

രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ സ്മാര്‍ട്ട്കാര്‍ഡ്‌ഡ്രൈവിംഗ് ലൈസന്‍സ് ആക്കിമാറ്റുന്നതിനുള്ളരൂപ ഘടന  ഇക്കൊല്ലംമാര്‍ച്ച്ഒന്നിന് കേന്ദ്ര റോഡ്ഗതാഗത, ഹൈവേയ്‌സ് മന്ത്രാലയംവിജ്ഞാപനം ചെയ്തു. രാജ്യത്തൊട്ടാകെ പൊതുവായമാതൃകയാണിത്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍വികസിപ്പിച്ച ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്കായുള്ള സാരഥി എന്ന ആപ്ലിക്കേഷനില്‍രാജ്യത്ത്‌ഡ്രൈവിംഗ് ലൈസന്‍സുള്ള എല്ലാവരുടെയുംഡാറ്റബെയ്‌സ്ഉണ്ട്. വ്യാജ ലൈസന്‍സുകള്‍ കണ്ടെത്താനും, ഡ്രൈവര്‍മാര്‍ക്ക് പിഴചുമത്തിയിട്ടുണ്ടെങ്കില്‍അത്‌സംബന്ധിച്ച വിവരങ്ങള്‍ലഭിക്കാനും ഈ ആപ്ലിക്കേഷന്‍ വഴി സാധിക്കും. കുറ്റവാളികളായഡ്രൈവര്‍മാര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാതിരിക്കാനും ഇത്‌വഴികഴിയും.
കേന്ദ്ര റോഡ്ഗതാഗത, ഹൈവേയ്‌സ് മന്ത്രി ശ്രീ. നിതിന്‍ ഗഡ്ക്കരിരാജ്യസഭയില്‍രേഖാമൂലം നല്‍കിയമറുപടിയില്‍അറിയിച്ചതാണിത്.
ND MRD– 346
***

 



(Release ID: 1575570) Visitor Counter : 84


Read this release in: English , Urdu , Marathi , Bengali