പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
പ്രധാനമന്ത്രി ഉജ്ജ്വലയോജനയ്ക്ക്കീഴില്‍ 7.23 കോടി പാചകവാതക കണക്ഷനുകള്‍ അനുവദിച്ചു കേരളത്തില്‍ 2,12,381 കണക്ഷനുകള്‍
Posted On:
24 JUN 2019 3:24PM by PIB Thiruvananthpuram
പാവപ്പെട്ട കുടുംബങ്ങളിലെമുതിര്‍ന്ന വനിതകളുടെപാചകവാതക കണക്ഷന്‍ നല്‍കുന്ന പദ്ധതിയായ ഉജ്ജ്വലയോജനയ്ക്ക്കീഴില്‍രാജ്യത്ത്ഈ മാസം 19 വരെയുള്ളകണക്ക് അനുസരിച്ച്‌മൊത്തം 7.23 കോടി കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ 2,12,381 കണക്ഷനുകള്‍കേരളത്തിലാണ്. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ലോകസഭയില്‍രേഖാമൂലംഅറിയിച്ചതാണിത്. 2018-19 വര്‍ഷത്തില്‍രാജ്യത്ത്‌മൊത്തം 3.62 കോടിയും, 2017-18 ല്‍ 1.56 കോടിയും, 2016-17 ല്‍ രണ്ട് കോടിയും കണക്ഷനുകളാണ് നല്‍കിയത്. വിതരണത്തിലും, കണക്ഷന്‍ നല്‍കിയത്‌വൈകിയതിലുമുള്‍പ്പെടെ 282 ക്രമക്കേടുകള്‍കണ്ടെത്തിയതിനെ തുടര്‍ന്ന് ബന്ധപ്പെട്ട വിതരണക്കാര്‍ക്കെതിരെ നടപടികൈക്കൊണ്ടിട്ടുണ്ട്.
ND MRD– 344
***
(Release ID: 1575568)
Visitor Counter : 147