പ്രധാനമന്ത്രിയുടെ ഓഫീസ്
അന്താരാഷ്ട്ര യോഗാദിനത്തില്റാഞ്ചിയിലെസമൂഹയോഗ പ്രകടനത്തിന് പ്രധാനമന്ത്രി നേതൃത്വം നല്കി
പോസ്റ്റഡ് ഓണ്‍:
21 JUN 2019 9:02AM by PIB Thiruvananthpuram
അന്താരാഷ്ട്ര യോഗാദിന വേളയില്ഇന്ന്റാഞ്ചിയില് നടന്ന വന്‍ സമൂഹയോഗാ പ്രകടനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പങ്കെടുത്തു.
''യോഗസമാധാനത്തിനും ഐക്യത്തിനും പുരോഗതിക്കുമെന്നാകട്ടെ നമ്മുടെ മുദ്രാവാക്യം''- യോഗ പ്രകടനത്തിന് മുന്നോടിയായി നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി ഉദ്ബോധിപ്പിച്ചു.
എല്ലാവര്ക്കും ഈ അവസരത്തില്ആശംസകള് നേര്‍ന്നുകൊണ്ട്, യോഗയുടെസന്ദേശം പ്രചരിപ്പിക്കുന്നതിന് മുഖ്യപങ്കുവഹിച്ച മാധ്യമപ്രവര്‍ത്തകര്‍, സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ടവര്എന്നിവരെഅദ്ദേഹംഅഭിനന്ദിച്ചു.
ആധുനികയോഗയുടെസന്ദേശം നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്കും പാവപ്പെട്ടവരുടെവീടുകളിലേക്കുംഗോത്ര സമൂഹങ്ങളിലേക്കുംകൊണ്ടുപോകുന്നതിന് താന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി. രോഗങ്ങള്കൊണ്ട്ഏറ്റവുംകൂടുതല്കഷ്ടപ്പെടുന്ന പാവപ്പെട്ടവരുടെയുംഗോത്രവര്ഗ്ഗ വിഭാഗങ്ങളുടെയുംജീവിതത്തിന്റെ ഭാഗമായിയോഗമാറണംഎന്നതിന് അദ്ദേഹംഊന്നിപ്പറഞ്ഞു.
ഇന്ന് ഈ മാറിക്കൊണ്ടിരിക്കുന്ന കാലത്ത്രോഗങ്ങളെ പ്രതിരോധിക്കുന്നതിനോടൊപ്പംസൗഖ്യത്തിലും നമ്മുടെ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. യോഗയ്ക്ക് ഈ ശക്തി നമുക്ക് നല്കാന് കഴിയുമെന്ന്അദ്ദേഹംചൂണ്ടിക്കാട്ടി. ഇതാണ്യോഗയുടെയും നമ്മുടെ പൗരാണികതത്വശാസ്ത്രത്തിന്റെയുംഊര്ജ്ജമെന്നുംഅദ്ദേഹംവ്യക്തമാക്കി.
യോഗഎന്നത് നാം കുറച്ചുനേരംഏതെങ്കിലുംമൈതാനത്തോ, അല്ലെങ്കില്ഒരു പായയിലോചെയ്യുന്ന വെറും ക്രിയകള്‍ മാത്രമല്ല. യോഗ നമ്മില്‍ അച്ചടക്കവുംആത്മസമര്പ്പണവുംകുത്തിവയ്ക്കുന്നുണ്ട്, ജീവിതം മുഴുവന്‍ അത് നമ്മള് പരിശീലിക്കണം.
യോഗ പ്രായം, നിറം, ജാതി, സമുദായം, ചിന്തകള്‍,വര്‍ഗ്ഗം, സമ്പന്നര്‍, ദരിദ്രര്‍, സംസ്ഥാനങ്ങള്‍, അതിര്ത്തികള്എന്നിവയെഅതിജീവിക്കുന്നു. യോഗഎല്ലാവര്ക്കുമുള്ളതാണെന്നുംഅദ്ദേഹം പറഞ്ഞു.
ഇന്ന്സന്ദര്ശകമുറിമുതല്കിടക്കമുറിവരെ, പാര്ക്കുകള്മുതല്കായികസമുച്ചയങ്ങള്വരെതെരുവുകള്മുതല്സൗഖ്യകേന്ദ്രങ്ങള് വരെയോഗ ജനങ്ങളുടെ ഭാവനയെ പിടിച്ചെടുത്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
യോഗ പൗരാണികവും ആധുനികവുമാണെന്ന്അദ്ദേഹംചൂണ്ടിക്കാട്ടി. അത്സ്ഥായിയായതും പരിണമിച്ചുകൊണ്ടിരിക്കുന്നതുമാണെന്ന്അമദ്ദഹം പറഞ്ഞു.
ആരോഗ്യകരമായശരീരം, സ്ഥായിയായ മനസ്, ഐക്യത്തിന്റെഊര്ജ്ജം, എന്ന സത്തയില്തന്നെയാണ് നൂറ്റാണ്ടുകളായിയോഗ നിലനില്‍ക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അറിവ്, പ്രവൃത്തി, ആത്മസമര്പ്പണംഎന്നിവയുടെശരിയായ മിശ്രണംയോഗയിലൂടെലഭ്യമാകുന്നുവെന്നുംഅദ്ദേഹം പറഞ്ഞു.
ലോകംയോഗ സ്വീകരിക്കുമ്പോള്‍, നാം ഈ വിഷയവുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്ക്ക്കൂടുതല്ഊന്നല് നല്‍കണമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മെഡിസിന്, ഫിസിയോതെറാപ്പി, കൃത്രിമബുദ്ധി തുടങ്ങിയവിഷയങ്ങളുമായിയോഗയെ ബന്ധിപ്പിക്കണമെന്നുംഅദ്ദേഹം നിര്‍ദ്ദേശിച്ചു.
AMMRD– 340
***
( റിലീസ് ഐ.ഡി: 1575127)
സന്ദര്‍ശക കൗണ്ടര്‍ : 119