ആയുഷ്‌

പ്രധാനമന്ത്രിയുടെ യോഗാ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

പോസ്റ്റഡ് ഓണ്‍: 20 JUN 2019 6:54PM by PIB Thiruvananthpuram
യോഗയുടെ പരിപോഷണത്തിനും വികസനത്തിനും നല്‍കിയവിശിഷ്ടസംഭാവനകള്‍ക്കുള്ളപ്രധാനമന്ത്രിയുടെഇക്കൊല്ലത്തെ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തിന് അകത്തും പുറത്തുമുള്ള രണ്ട് വ്യക്തികളും, രണ്ട് സ്ഥാപനങ്ങളും പുരസ്‌ക്കാരങ്ങള്‍ക്ക്അര്‍ഹരായി.
ഗുജറാത്തിലെ ലൈഫ് മിഷനിലെ സ്വാമി രാജര്‍ഷി മുനി, ഇറ്റലിയിലെ ശ്രീമതി അന്റോണിയറ്റ റോസി, ബീഹാറിലെ മുന്‍ഗേറിലുള്ള സ്‌കൂള്‍ ഓഫ് യോഗ, ജപ്പാനിലെ ജപ്പാന്‍ യോഗാ നികേതന്‍ എന്നിവയ്ക്കാണ് പുരസ്‌ക്കാരങ്ങള്‍. 25 ലക്ഷംരൂപയുടെ ക്യാഷ്അവാര്‍ഡ്, ട്രോഫി, സര്‍ട്ടിഫിക്കറ്റ് എന്നിവയടങ്ങുന്നതാണ് പുരസ്‌ക്കാരം. വിവിധ വിഭാഗങ്ങളിലായി 79 നാമനിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നു.
 
ഗുജറാത്തിലെ ലിമ്പിടിയിലെ ലൈഫ്മിഷന് രൂപംകൊടുത്ത യോഗിവര്യനാണ് സ്വാമി രാജര്‍ഷി മുനി. ലൈഫ്മിഷനിലൂടെയുള്ള യോഗാ പരിശീലനം വഴി ആയിരക്കണക്കിന് ജീവിതങ്ങളെയാണ് സ്വാമിസ്വാധീനിച്ചിട്ടുള്ളത്. യോഗാതത്വശാസ്ത്രത്തെയും, യോഗാതെറാപ്പിയെയുംകുറിച്ച് നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഗുജറാത്തിലെ ചറോദിയിലുള്ള ലെക്കുലിഷ് യോഗാ സര്‍വ്വകലാശാലയുടെ ആത്മീയ അദ്ധ്യക്ഷനും, ചെയര്‍മാനുമാണ് അദ്ദേഹം.
 
ഇറ്റലിയിലെ ലെറിസിയിലുള്ള യോഗ അദ്ധ്യാപികയാണ് അന്റോണിയറ്റ റോസി. സ്വാമിശിവാനന്ദ യോഗ പാരമ്പര്യത്തില്‍ ഒരു വിദ്യാര്‍ത്ഥിനിയായിരുന്ന അവര്‍ പിന്നീട വിവിധ ഇന്ത്യന്‍ യോഗാചാര്യന്‍മാര്‍ക്ക് കീഴില്‍ യോഗ അഭ്യസിച്ചിട്ടുണ്ട്. സര്‍വ്വയോഗ ഇന്റര്‍നാഷണലിന്റെ സ്ഥാപക പ്രസിഡന്റ്കൂടിയായ അവര്‍കഴിഞ്ഞ നാല് പതിറ്റാണ്ടുകളായിഇറ്റലിയിലും, യൂറോപ്പിലും പരമ്പരാഗത ഇന്ത്യന്‍ യോഗ പ്രചരിപ്പിച്ച്‌വരുന്നു.
 
സ്വാമിസത്യാനന്ദ സരസ്വതിയാണ് 1964 ല്‍ മുംഗേറില്‍ ബീഹാര്‍ സ്‌കൂള്‍ ഓഫ് യോഗയ്ക്ക ്തുടക്കമിട്ടത്. പരമ്പരാഗത, വേദാന്ത, താന്ത്രിക പഠനങ്ങള്‍ക്ക്പുറമെ നിരവധി ആശുപത്രികളിലെയോഗയുമായി ബന്ധപ്പെട്ട മെഡിക്കല്‍ഗവേഷണ പദ്ധതികള്‍ക്ക് മേല്‍നോട്ടംവഹിക്കുന്നു.
 
1980 ല്‍ സ്ഥാപിച്ച ജപ്പാന്‍ യോഗാ നികേതന്‍ ആ രാജ്യത്ത്‌യോഗ പ്രചരിപ്പിക്കുന്നതില്‍ നിസ്തുല പങ്കാണ്‌വഹിച്ച് പോരുന്നത്. ഋഷികേശിലെ യോഗാ നികേതനും, ബംഗലൂരൂവിലെ യോഗാ സര്‍വ്വകലാശാലയുമായിചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. യോഗാതെറാപ്പിയെകുറിച്ചുള്ള അവരുടെ പ്രസിദ്ധീകരണം അതിന്റെ അധികാരികതയുടെ പേരില്‍വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 
 
 
ND MRD– 338

( റിലീസ് ഐ.ഡി: 1575126) സന്ദര്‍ശക കൗണ്ടര്‍ : 94
ഈ റിലീസ് വായിക്കുക: English , हिन्दी , Punjabi