മന്ത്രിസഭ

രാജ്യാന്തര അതിര്‍ത്തികള്‍ക്ക് സമീപം താമസിക്കുന്ന ജമ്മുകശ്മീരിലെ ജനങ്ങള്‍ക്ക് ആശ്വാസം

Posted On: 12 JUN 2019 7:50PM by PIB Thiruvananthpuram

ജനപക്ഷ മുന്‍കൈകള്‍ക്ക് യോജിച്ച തരത്തില്‍ പ്രത്യേകിച്ച് വികസനത്തിന്റെ ഏറ്റവും പിന്നിലുള്ളവരെ ലക്ഷ്യമാക്കികൊണ്ട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം 'ജമ്മുകശ്മീര്‍ സംവരണ (ഭേദഗതി) ബില്‍ 2019'ന് അംഗീകാരം നല്‍കി. അടുത്തുവരുന്ന സമ്മേളനത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബില്‍ അവതരിപ്പിക്കും.
'എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികാസം, എല്ലാവരുടെയും വിശ്വാസം' എതില്‍ പ്രതിജ്ഞാബദ്ധമായിട്ടുള്ള പ്രധാനമന്ത്രി മോദിയുടെ ജനപക്ഷ വീക്ഷണത്തിന്റെ പ്രതിഫലനമാണ് ഈ തീരുമാനം.

ഗുണഫലങ്ങള്‍:
ജമ്മുകശ്മീരില്‍ രാജ്യാന്തര അതിര്‍ത്തിക്കള്‍ക്ക് ചേര്‍ന്നു ജീവിക്കുന്നവര്‍ക്ക് ഈ നീക്കം വളരെയധികം ആശ്വാസം നല്‍കും.
നേരിട്ടുള്ള നിയമനം, സ്ഥാനക്കയറ്റം, വിവിധ പ്രൊഫഷല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനം എന്നിവയ്ക്ക് അവര്‍ക്ക് ഇനിമുതല്‍ സംവരണം ലഭിക്കും.

പ്രത്യാഘാതങ്ങള്‍:
ഈ ബില്‍ ജമ്മുകശ്മീര്‍ സംവരണം (ഭേദഗതി) ഓര്‍ഡിനന്‍സ് 2019ന് പകരമുള്ളതാണ്. 2004ലെ ജമ്മുകശ്മീര്‍ സംവരണ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നതിലൂടെ രാജ്യാന്തര അതിര്‍ത്തികളോടു ചേര്‍ന്നു ജീവിക്കുന്നവരും യഥാര്‍ഥ നിയന്ത്രണ രേഖയോടു ചേര്‍ന്നു ജീവിക്കുന്നവരോടൊപ്പം സംവരണത്തിന്റെ പരിധിയില്‍ വരും.

പശ്ചാത്തലം:
ജമ്മുകശ്മീല്‍ രാജ്യാന്തര അതിര്‍ത്തികളോട് ചേര്‍ന്നു ജീവിക്കുന്നവരെ ജമ്മുകശ്മീര്‍ സംവരണം നിയമം 2004ന്റെയോ ചട്ടം 2005ന്റെയോ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് യഥാര്‍ത്ഥ നിയന്ത്രണ രേഖയോട് ചേര്‍ന്നു ജീവിക്കുവരുള്‍പ്പെടെയുള്ള വിവിധ വിഭാഗങ്ങള്‍ക്ക് നേരിട്ടുള്ള നിയമനം, സ്ഥാനക്കയറ്റം, വിവിധ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പ്രവേശനം എന്നിവയ്ക്ക് സംവരണം നല്‍കുന്നു. ഈ നിയമങ്ങളുടെ പരിധിയില്‍ വരാത്തതുകൊണ്ടുതന്നെ അവര്‍ക്ക് ദീര്‍ഘകാലമായി ഈ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുമില്ല.
നിരന്തരമായ അതിര്‍ത്തികടന്നുള്ള സംഘര്‍ഷങ്ങള്‍ മൂലം അന്താരാഷ്ട്ര അതിര്‍ത്തികളോട് ചേര്‍ന്നു ജീവിക്കുവര്‍ സാമൂഹിക-സാമ്പത്തിക, വിദ്യാഭ്യാസ പിന്നോക്കാവസ്ഥയില്‍ ബുദ്ധിമുട്ടുകയാണ്. അതിര്‍ത്തികള്‍ക്കപ്പുറത്തുനിന്നുള്ള വെടിവയ്പ്പ് പലപ്പോഴും ഇവിടെ താമസിക്കുന്നവരെ മറ്റ് സുരക്ഷിത സ്ഥലങ്ങളിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതരാക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ദീര്‍ഘകാലം അടച്ചിടുന്നതുകൊണ്ട് അവരുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.
അതുകൊണ്ടുതന്നെ യഥാര്‍ഥ നിയന്ത്രണരേഖയോട് ചേര്‍ന്നു ജീവിക്കുന്നവര്‍ക്ക് സമാനായി രാജ്യാന്തര അതിര്‍ത്തികളോട് ചേര്‍ന്നുജീവിക്കുവര്‍ക്കും സംവരണാനുകൂല്യങ്ങള്‍ നലകിയത് ന്യായീകരിക്കപ്പെടാവുന്നതാണ്.
രാഷ്ട്രപതിഭരണസമയത്ത് സംസ്ഥാന നിയമസഭയുടെ അധികാരം പാര്‍ലമെന്റില്‍ നിക്ഷ്പ്തമാണ്. അതുകൊണ്ടാണ് ജമ്മുകശ്മീര്‍ സംവരണ (ഭേദഗതി) ഓര്‍ഡിനന്‍സ് 2019നെ പാര്‍ലമെന്റിന്റെ രണ്ടു സഭകളിലും പുതിയ ബില്ലുകള്‍ അവതരിപ്പിച്ചുകൊണ്ട് മാറ്റുന്നതിന് തീരുമാനിച്ചത്.



(Release ID: 1574278) Visitor Counter : 97