ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ആരോഗ്യകരവുംസന്തുലിതവുമായ ഭക്ഷണശീലങ്ങള്‍ സ്വീകരിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ജനങ്ങളോട്അഭ്യര്‍ത്ഥിച്ചു

Posted On: 07 JUN 2019 5:06PM by PIB Thiruvananthpuram

സുഖപ്രദമായജീവിതത്തിന് ആരോഗ്യകരവുംസന്തുലിതവുമായ ഭക്ഷണശീലങ്ങള്‍ പാലിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ ജനങ്ങളെആഹ്വാനം ചെയ്തു. രാജ്യത്ത് ഭക്ഷണം പാഴായി പോകുന്നത് തടയാന്‍ ശക്തമായ നടപടികള്‍കൈക്കൊള്ളണമെന്നുംഅദ്ദേഹംആവശ്യപ്പെട്ടു. പ്രഥമലോക ഭക്ഷ്യ സുരക്ഷാ ദിനത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങിനെ അഭിസംബോധന ചെയ്യവെരോഗമില്ലാത്ത അവസ്ഥ മാത്രമല്ലആരോഗ്യമെന്നുംശാരീരികവും മാനസികവുംവൈകാരികവുംആത്മീയവുമായസൗഖ്യം പകരുന്ന അവസ്ഥയാണെന്നുംഡോ.ഹര്‍ഷ് വര്‍ദ്ധന്‍ ചൂണ്ടിക്കാട്ടി.
കേന്ദ്ര - സംസ്ഥാന ഗവണ്‍മെന്റുകള്‍ ഭക്ഷ്യബിസിനസുകള്‍, ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ മുതലായവയുടെ പ്രതിനിധികള്‍സുരക്ഷിത ഭക്ഷണ ശീലത്തിന്റെസന്ദേശം പ്രചരിപ്പിക്കാന്‍ കൈകോര്‍ത്തു.
ജനങ്ങള്‍ക്കിടയില്‍ ഭക്ഷണ സുരക്ഷിതത്വത്തെ കുറിച്ച്‌ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ കാര്‍ഷികസംഘടനയാണ്ഇതാദ്യമായിലോക ഭക്ഷ്യസുരക്ഷാദിനം ആചരിക്കുന്നത്. ഭക്ഷ്യസുരക്ഷ ഏവരുടെയുംകാര്യംഎന്നതാണ്ഇക്കൊല്ലത്തെ മുഖ്യ പ്രമേയം.
ND MRD– 315
***

 



(Release ID: 1573673) Visitor Counter : 153