ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

നിപ്പ വൈറസ്‌രോഗ ബാധ : സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന്‌കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍

കേന്ദ്ര സംഘംകേരളത്തിലെ പൊതുജനാരോഗ്യ നടപടികള്‍ അവലോകനം ചെയ്തു

Posted On: 06 JUN 2019 7:19PM by PIB Thiruvananthpuram

കേരളത്തില്‍ നിപ്പ വൈറസ്‌രോഗ ബാധറിപ്പോര്‍ട്ട്‌ചെയ്തതിനെ തുടര്‍ന്നുള്ളസ്ഥിതിഗതികള്‍കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ സസൂക്ഷ്മം നിരീക്ഷിച്ച്‌വരികയാണ്. 'സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണ്. യാതൊരുവിധത്തിലുള്ള ആശങ്കയുംവേണ്ടെന്ന് ഞാന്‍ ജനങ്ങങ്ങളോട്അഭ്യര്‍ത്ഥിക്കുന്നു. സാധ്യമായഎല്ലാ നടപടികളുംഗവണ്‍മെന്റ്‌കൈക്കൊണ്ടുവരുന്നു.

സംസ്ഥാന ആരോഗ്യമന്ത്രി ശ്രീ. കെ.കെ. ശൈലജയുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ട്‌സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ഞാന്‍ നേരിട്ട്‌വിലയിരുത്തുന്നുണ്ട്. കേന്ദ്ര ആരോഗ്യസെക്രട്ടറി ശ്രീമതി. പ്രീതിസുധനും, ആരോഗ്യ മന്ത്രാലയത്തിലെമറ്റ്മുതിര്‍ന്ന  ഉദ്യോഗസ്ഥരുംസംസ്ഥാനത്തെ ആരോഗ്യവകുപ്പ് അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.''


കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌സംസ്ഥാനത്തെത്തിയകേന്ദ്ര വിദഗ്ധ സംഘംആരോഗ്യമന്ത്രി ശ്രീമതികെ. കെ.  ശൈലജയുമായി രോഗബാധയുണ്ടായ ജില്ലയായ എറണാകുളത്തെ ജില്ലാകളക്ടറുമായും ചര്‍ച്ച നടത്തി. 


രോഗബാധിതര്‍ നേരത്തെ ബന്ധപ്പെട്ടവരെകണ്ടെത്തുക, രോഗലക്ഷണങ്ങള്‍ നിരീക്ഷണവിധേയമാക്കുക, സാമ്പിള്‍ ശേഖരണം, ഐസൊലേഷന്‍ വാര്‍ഡുകളുടെരൂപീകരണം, രോഗബാധയുടെ ഉറവിടംകണ്ടെത്തല്‍ മുതലായവിഷയങ്ങള്‍ചര്‍ച്ചയില്‍ ഉള്‍പ്പെട്ടു. 
നിലവിലെസ്ഥിതി :
·നിപ്പ വൈറസ്‌രോഗം ബാധിച്ച്എറണാകുളത്ത് ചികിത്സയിലുള്ളയുവാവിന്റെ നില തൃപ്തികരം
· നിലവില്‍ 314  പേരാണ്‌സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്


ND/MRD


(Release ID: 1573627)
Read this release in: English , Urdu , Hindi