രാജ്യരക്ഷാ മന്ത്രാലയം

ഇന്ത്യന്‍ നാവികസേനയും സി.എസ്.ഐ.ആറും  തമ്മില്‍ ധാരണാപത്രംഒപ്പുവച്ചു

Posted On: 05 APR 2019 4:24PM by PIB Thiruvananthpuram

 


ഇന്ത്യന്‍നാവികസേനയ്ക്കായിഅത്യാധുനികസാങ്കേതികവിദ്യകള്‍ഗവേഷണത്തിലൂടെവികസിപ്പിക്കുന്നതിന് നാവികസേനയുംകേന്ദ്ര ശാസ്ത്ര - വ്യാവസായികഗവേഷണകൗണ്‍സിലും (സി.എസ്.ഐ.ആര്‍) തമ്മില്‍ ധാരണാപത്രത്തില്‍ഒപ്പുവച്ചു. സി.എസ്.ഐ.ആര്‍ലബോറട്ടറികള്‍, ഇന്ത്യന്‍ നാവികസേന ഇന്ത്യന്‍ വ്യവസായംഎന്നിവ ഉള്‍പ്പെട്ട ഒരുകൂട്ടുപ്രവര്‍ത്തന സംവിധാനമാണിത്.  
    
നാവികസേനയുടെചീഫ്ഓഫ്‌മെറ്റീരിയല്‍വൈസ്അഡ്മിറല്‍ജി.എസ്.പബ്ബി, സി.എസ്.ഐ.ആര്‍ഡയറക്ടര്‍ ജനറല്‍ ശ്രീ. ശേഖര്‍സി.മാന്‍ഡെ എന്നിവരാണ് ന്യൂഡല്‍ഹിയില്‍ ധാരണാപത്രത്തില്‍ഒപ്പുവച്ചത്.

മെക്കാനിക്കല്‍, ഇലക്‌ട്രോണിക്‌സ്, കമ്മ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ്, പ്രൊപ്പല്‍ഷന്‍ സംവിധാനങ്ങള്‍, മെറ്റലര്‍ജി, നാനോടെക്‌നോളജിമുതലായരംഗങ്ങളില്‍സംയുക്തഗവേഷണവികസന പ്രവര്‍ത്തനങ്ങള്‍ക്ക് ധാരണാപത്രംവഴിയൊരുക്കും.

ND/MRD
***



(Release ID: 1570174) Visitor Counter : 112