വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം

സ്വന്തമായി ചിപ്പുകള്‍ നിര്‍മ്മിക്കാതെ ഇന്ത്യയ്ക്ക് ഡേറ്റയുടെ കാര്യത്തില്‍ സുരക്ഷിതമായിരിക്കാന്‍  സാധിക്കില്ല: ടെലികോം സെക്രട്ടറി

Posted On: 27 FEB 2019 3:01PM by PIB Thiruvananthpuram



    ലോകത്ത് ഇന്ന് ഡേറ്റാ സുരക്ഷ പരമപ്രധാനമാണെന്നും സ്വന്തമായി ചിപ്പുകള്‍ നിര്‍മ്മിക്കാതെ ഇന്ത്യയ്ക്ക് ഡേറ്റയുടെ കാര്യത്തില്‍ സുരക്ഷിതത്വത്തോടെ ഇരിക്കാനാകില്ലെന്നും ടെലികോം സെക്രട്ടറി ശ്രീമതി അരുണ സുന്ദരരാജന്‍ പറഞ്ഞു. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ സെമികണ്ടക്ടര്‍ ചിപ്പുകള്‍ പ്രകാശനം ചെയ്യുകയായിരുന്നു അവര്‍. 4ജി/എല്‍ടിഇ, 5ജി എന്‍ആര്‍ മോഡങ്ങള്‍ക്കായി സിഗ്നല്‍ചിപ്പ് എന്ന ബംഗലൂരു അധിഷ്ഠിത സെമികണ്ടക്ടര്‍ കമ്പനിയാണ് ചിപ്പുകള്‍ നിര്‍മ്മിച്ചത്. നിലവില്‍ എട്ട് കമ്പനികളും ഏതാനും രാജ്യങ്ങളും മാത്രമാണ് സെമികണ്ടക്ടര്‍ ചിപ്പുകള്‍ രൂപകല്‍പന ചെയ്ത് നിര്‍മ്മിക്കുന്നതെന്നും തദ്ദേശീയ ചിപ്പ് നിര്‍മ്മാണം ശരിയായ അര്‍ത്ഥത്തിലുള്ള മേയ്ക്ക് ഇന്‍ ഇന്ത്യയാണെന്നും ശ്രീമതി അരുണ സുന്ദരരാജന്‍ പറഞ്ഞു.       

IE/AB/BSN 
 



(Release ID: 1566503) Visitor Counter : 85


Read this release in: Urdu , English , Hindi