പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി വാരാണസിയിലെ ദീന്‍ദയാല്‍ ഹസ്തകലാ സങ്കൂലില്‍  മികവിന്റെ കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്തു

Posted On: 22 JAN 2019 5:20PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വാരാണസിയിലെ ദീന്‍ദയാല്‍ ഹസ്തകലാ സങ്കൂലില്‍ ഇന്ന് മികവിന്റെ കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങളില്‍നിന്ന് നേരിട്ട് വേദിയിലെത്തിയ പ്രധാനമന്ത്രി മേഖലയിലെ കരകൗശല ഉല്‍പ്പന്നങ്ങള്‍ക്കായുള്ള ഹസ്തകലാ സങ്കൂലില്‍ മികവിന്റെ കേന്ദ്രങ്ങളായി മാറുന്ന 55 ഔട്ട്‌ലെറ്റുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ദീന്‍ദയാല്‍ ഹസ്തകലാ സങ്കൂലിലെ ആംഫി തീയേറ്ററില്‍ എത്തിച്ചേരുന്നതിന് മുമ്പ് ടെക്‌സ്റ്റെല്‍സ് മ്യൂസിയത്തിന്റെ വിവിധ ഗ്യാലറികളും അദ്ദേഹം നോക്കിക്കണ്ടു.
കാശി:കരകൗശല വിദ്യയുടെയും തുണിത്തരങ്ങളുടെയും പ്രപഞ്ചം, ഇന്ത്യന്‍ തുണിത്തരങ്ങള്‍: ചരിത്രം, മഹിമ, പ്രതാപം എന്നീ രണ്ടു പുസ്തകങ്ങളുടെ പ്രകാശനവും അദ്ദേഹം ഇവിടെ നിര്‍വ്വഹിച്ചു. 
വാരാണസിയിലെ ചൗക്കാഘട്ടില്‍ സംയോജിത ടെക്‌സ്‌റ്റെല്‍ സമുച്ചയ ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള ഫലകവും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.
ND /AM/MRD 


(Release ID: 1561054) Visitor Counter : 63