നിതി ആയോഗ്‌

അടല്‍ ഇന്നവേഷന്‍ ദൗത്യം പ്രത്യേക കൈപുസ്തകം പുറത്തിറക്കി

Posted On: 11 JAN 2019 12:38PM by PIB Thiruvananthpuram

ദേശീയ യുവജനദിനത്തോടനുബന്ധിച്ച് നിതി ആയോഗിന്റെ അടല്‍ ഇന്നവേഷന്‍ ദൗത്യം പ്രത്യേക കൈപുസ്തകം - 'അടല്‍ ടിംഗറിംഗ് ലാബ് ഹാന്റ്ബുക്ക്' പുറത്തിറക്കി. അടല്‍ ടിംഗറിംഗ് ലാബുകളുമായി (എ.ടി.എല്‍) ബന്ധപ്പെട്ട യുവ സംരംഭകരുടെ അനുഭവങ്ങളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എ.ടി.എല്ലുമായി ബന്ധപ്പെട്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, രീതികള്‍, കേസ് സ്റ്റഡി എന്നിവയും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിതി ആയോഗ് സി.ഇ.ഒ. അമിതാഭ് കാന്ത് ആണ് ന്യൂഡല്‍ഹിയില്‍ കൈപുസ്തകം പുറത്തിറക്കിയത്.

ഇതോടൊപ്പം 2017 ലെ അടല്‍ ടിംഗറിംഗ് മാരത്തോണിലെ ഏറ്റവും മികച്ച നവീനാശയങ്ങള്‍ സമര്‍പ്പിച്ച ആറ് പേരെ ഉള്‍പ്പെടുത്തി പത്ത് മാസത്തെ വിദ്യാര്‍ത്ഥി സംരംഭകത്വ പരിപാടിയും നിതി ആയോഗ് പ്രഖ്യാപിച്ചു. ഈ വിദ്യാര്‍ത്ഥികളുടെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനും അവ വിപണിയില്‍ എത്തിക്കാനും ഇതുവഴി സാധിക്കും. ശുദ്ധ ഊര്‍ജ്ജം, മാലിന്യ സംസ്‌ക്കരണം, കാര്‍ഷിക സാങ്കേതികവിദ്യ, ആരോഗ്യ പരിരക്ഷ, സ്മാര്‍ട്ട് മൊബിലിറ്റി, ജലവിഭവങ്ങള്‍ എന്നീ മേഖലകളിലാണ് തിരഞ്ഞെടുക്കപ്പെട്ട ആശയങ്ങള്‍.
AM   MRD - 34
***

 

 


(Release ID: 1559810) Visitor Counter : 132


Read this release in: English , Urdu , Hindi , Marathi