റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

പ്രധാനമന്ത്രി നാളെമഹാരാഷ്ട്രയിലെസോളാപൂരില്‍വിവിധ വികസന പദ്ധതികള്‍ക്ക് തുടക്കംകുറിക്കും

30,000 വീടുകള്‍ക്ക്തറക്കല്ലിടും ; ഭൂഗര്‍ഭ അഴുക്കുചാല്‍സംവിധാനവും ട്രീറ്റ്‌മെന്റ് പ്ലാന്റും ഉദ്ഘാടനം ചെയ്യും ; പുതിയദേശീയപാത 52 ലെ സോളാപൂര്‍ - തുല്‍ജാപൂര്‍ - ഒസ്മാനബാദ് നാലുവരി പാതരാഷ്ട്രത്തിന് സമര്‍പ്പിക്കും

प्रविष्टि तिथि: 08 JAN 2019 6:32PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി  നാളെ മഹാരാഷ്ട്രയിലെ സോളാപൂര്‍ സന്ദര്‍ശിക്കും. വിവിധ പദ്ധതികള്‍ക്ക് അദ്ദേഹംതുടക്കംകുറിയ്ക്കുകയുംതറക്കല്ലിടുകയുംചെയ്യും.
മഹാരാഷ്ട്രയിലെറോഡ്ഗതാഗതത്തിനും കണക്ടിവിറ്റിക്കുംആക്കമേകിക്കൊണ്ട്‌ദേശീയപാത 211 ലെ (പുതിയദേശീയ പാത - 52) സോളാപൂര്‍ - തുല്‍ജാപൂര്‍ - ഒസ്മാനാബാദ് നാലുവരിപാത പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും. സോളാപൂര്‍ - ഒസ്മാനാബാദ് നാലുവരിഹൈവേമഹാരാഷ്ട്രയിലെമറാത്ത്‌വാഡമേഖലയുമായുള്ളസോളാപൂരിന്റെകണക്ടിറ്റിവിറ്റിമെച്ചപ്പെടുത്തും.
പ്രധാനമന്ത്രി ഭവന നിര്‍മ്മാണ പദ്ധതിക്ക് കീഴില്‍ 30,000 വീടുകള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടും. ചവര്‍ പെറുക്കി നടക്കുന്നവര്‍, റിക്ഷാഡ്രൈവര്‍മാര്‍, ടെക്‌സ്റ്റൈയില്‍തൊഴിലാളികള്‍, ബീഡിതൊഴിലാളികള്‍മുതലായ ഭവന രഹിതരായ പാവപ്പെട്ടവര്‍ക്കായിരിക്കും ഈ വീടുകള്‍ലഭിക്കുക. മൊത്തം പദ്ധതിചെലവായ 1811.33 കോടിരൂപയില്‍ 750 കോടിരൂപ കേന്ദ്ര - സംസ്ഥാന ഗവണ്‍മെന്റുകളുടെസഹായമാണ്. 
ശുചിത്വ ഭാരതമെന്ന ദര്‍ശനത്തിന് അനുസൃതമായിപ്രധാനമന്ത്രി സോളാപൂരില്‍ ഭൂഗര്‍ഭ അഴുക്കുചാല്‍സംവിധാനം മൂന്ന്മലിന ജലസംസ്‌കരണ പ്ലാന്റുകള്‍ എന്നിവരാഷ്ട്രത്തിന് സമര്‍പ്പിക്കും. നഗരത്തിലെശുചിത്വ നിലവാരംഇത് വര്‍ദ്ധിപ്പിക്കും. നിലവിലുള്ളസംവിധാനത്തിന് പകരംവയ്ക്കുന്ന ഈ ഭൂഗര്‍ഭ സംവിധാനം അമൃത്ദൗത്യത്തിന് കീഴില്‍ നടപ്പിലാക്കുന്ന ട്രങ്ക്‌സ്വീവറുകളുമായി ബന്ധിപ്പിക്കുകയുംചെയ്യും. 
അമൃത്ദൗത്യത്തിന് കീഴില്‍സോളാപൂര്‍ നഗരത്തിലേക്ക് ഉജ്ജനി അണക്കെട്ടില്‍ നിന്നുള്ളകുടിവെള്ളവിതരണ പദ്ധതിയുടെ വിപുലീകരണം, സോളാപൂര്‍സ്മാര്‍ട്ട്‌സിറ്റിവികസനത്തിന്റെ ഭാഗമായുള്ളജലവിതരണ, മലിന ജലസംസ്‌കരണസംയുക്ത പദ്ധതി എന്നിവയ്ക്കും പ്രധാനമന്ത്രി തറക്കല്ലിടും. സ്മാര്‍ട്ട്‌സിറ്റിദൗത്യത്തിന് കീഴില്‍ 244 കോടിരൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. പൗരന്മാര്‍ക്കുള്ളസേവനങ്ങളും പൊതുജനാരോഗ്യ നിലവാരവുംമെച്ചപ്പെടുത്തുന്നതില്‍ ഈ പദ്ധതി ഗണ്യമായ  പങ്ക് വഹിക്കും. 
നഗരത്തില്‍ഒരു പൊതുയോഗത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഇത് ഈ നഗരത്തിലെ പ്രധാനമന്ത്രിയുടെരണ്ടാമത്തെ സന്ദര്‍ശനമാണ്.  നേരത്തെ 2014 ഓഗസ്റ്റ് 16 ന് ഇവിടംസന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി ദേശീയപാത -9 ലെ സോളാപൂര്‍-മഹാരാഷ്ട്ര/കര്‍ണ്ണാടകഅതിര്‍ത്തിവരെയുള്ള നാലുവരി പാതയ്ക്ക്തറക്കല്ലിടുകയും, സോളാപൂര്‍ - റായ്ചൂര്‍ 765 കെ.വി വൈദ്യുതവിതരണ ലൈന്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയുംചെയ്തു. 
ND/MRD 


(रिलीज़ आईडी: 1559212) आगंतुक पटल : 158
इस विज्ञप्ति को इन भाषाओं में पढ़ें: English , Marathi