നിതി ആയോഗ്‌

നവ ഇന്ത്യയ്ക്ക്‌ വേണ്ടിയുള്ള തന്ത്രപ്രദാനമായരേഖ  നിതിആയോഗ് പുറത്തിറക്കി

Posted On: 19 DEC 2018 2:06PM by PIB Thiruvananthpuram

 

2022-23 ലേയ്ക്കുള്ളവ്യക്തമായലക്ഷ്യങ്ങള്‍ നിര്‍വ്വചിക്കുന്ന നവ ഇന്ത്യയ്ക്കായുള്ളസമഗ്ര ദേശീയ തന്ത്രം നിതിആയോഗ്ഇന്ന് പുറത്തിറക്കി. 41 നിര്‍ണ്ണായകമേഖലകള്‍വിശദമായിവ്യാഖ്യാനിക്കുന്ന രേഖ, ഇതുവരെകൈവരിച്ച പുരോഗതിവിലയിരുത്തുകയും, മാര്‍ഗ്ഗ തടസ്സങ്ങള്‍ കണ്ടെത്തി, വ്യക്തമായലക്ഷ്യം നേടുന്നതിന് മുന്നോട്ടുള്ളവഴിതെളിയിക്കുകയുംചെയ്യും. 2022 ഓടെഒരു നവ ഇന്ത്യസൃഷ്ടിക്കുകയെന്ന പ്രധാനമന്ത്രിയുടെആഹ്വാനത്തില്‍ നിന്ന് പ്രചോദനം കൊണ്ട്കഴിഞ്ഞ ഒരുവര്‍ഷംകൊണ്ടാണ് നിതിആയോഗ്‌രേഖതയ്യാറാക്കിയത്. ന്യൂഡല്‍ഹിയില്‍കേന്ദ്ര ധനമന്ത്രി ശ്രീ. അരുണ്‍ ജയ്റ്റ്‌ലിആണ്‌രേഖയുടെ പ്രകാശനം നിര്‍വ്വഹിച്ചത്. നിതിആയോഗ് ഉപാദ്ധ്യക്ഷന്‍ ഡോ. രാജീവ്കുമാര്‍, അംഗങ്ങളായഡോ. രമേഷ്ചന്ദ്, ഡോ. വി.കെ. സാരസ്വത്, സി.ഇ.ഒ. ശ്രീ. അമിതാബ്കാന്ത്തുടങ്ങിയവരുംസന്നിഹിതരായിരുന്നു. 

41 ആദ്ധ്യായങ്ങള്‍ ഉള്ള രേഖസാരഥികള്‍, അടിസ്ഥാന സൗകര്യം, ഉള്‍ക്കൊള്ളല്‍, ഭരണ നിര്‍വ്വഹണംഎന്നിങ്ങനെ നാല്  ഭാഗങ്ങളായിട്ടാണ്തിരിച്ചിട്ടുള്ളത്.

രേഖയുടെചിലമുഖ്യശുപാര്‍ശകള്‍ചുവടെ :
·    2018-23 ല്‍ ശരാശരി 8% ജി.ഡി.പി. വളര്‍ച്ചാ നിരക്ക്‌കൈവരിക്കുന്ന തരത്തില്‍ സമ്പദ്ഘടനയെഅവിരാമംഉത്തേജിപ്പിക്കുക. ഇതുവഴി സമ്പദ്ഘടനയുടെവലിപ്പം 201718 ലെ 2.7 ട്രില്ല്യണ്‍ ഡോളറില്‍ നിന്ന്, 202223 ഓടെഏകദേശം 4 ട്രില്ല്യണ്‍ ഡോളറായിവളരും. നിക്ഷേപ നിരക്ക്‌മൊത്തംആഭ്യന്തരഉല്‍പ്പാദനത്തിന്റെ നിലവിലുള്ള 29 ശതമാനത്തില്‍ നിന്ന്, 2022 ഓടെ 36 ശതമാനമായിഉയരും. 
·    കാര്‍ഷികമേഖലയില്‍കര്‍ഷകരെകൃഷിസംരംഭകരായിമാറ്റുന്നതിനായിരിക്കുംഊന്നല്‍. ഇതിനായിദേശീയകാര്‍ഷികവിപണിവിപുലപ്പെടുത്തുകയുംകാര്‍ഷികോല്‍പ്പന്ന വിപണന നിയമത്തിന് പകരം,കാര്‍ഷികോല്‍പ്പന്നകന്നുകാലിവിപണന നിയമമായിമാറണം. 
·    കൃഷിചിലവ്കുറയ്ക്കാനും ഭൂവിനിയോഗംമെച്ചപ്പെടുത്താനും, കര്‍ഷകരുടെവരുമാന വര്‍ദ്ധനവിനും സീറോ ബജറ്റ് പ്രകൃതിദത്ത കൃഷിക്ക്ശക്തമായ പിന്‍തുണയേകണം.
·    പരമാവധി തൊഴില്‍സൃഷ്ടിക്കായിതൊഴില്‍ നിയമങ്ങളുടെ ക്രോഡീകരണം പൂര്‍ത്തിയാക്കുകയും ബൃഹത്തായ പരിശീലന പരിപാടി നടപ്പിലാക്കുകയുംവേണം. 
·    ധാതു, ഖന ലൈസന്‍സിംഗ് നയം പുനസംഘടിപ്പിച്ച്‌കൊണ്ട് എക്‌പ്ലോര്‍ ഇന്‍ ഇന്ത്യദൗത്യംആരംഭിക്കണം.
·    റെയില്‍വികസന അതോറിറ്റിയുടെരൂപീകരണംത്വരിതപ്പെടുത്തണം.
·    തീരദേശ കപ്പല്‍ ഗതാഗതത്തിലൂടെയും, ഉള്‍നാടന്‍ ജല പാതകളിലൂടെയുമുള്ളചരക്ക് നീക്കംഇരട്ടിയാക്കണം. 
·    2019 ല്‍ ഭരത് നെറ്റ് പരിപാടി പൂര്‍ത്തിയാകുന്നതോടെ 2.5 ലക്ഷം ഗ്രാമപഞ്ചായത്തുകള്‍ഡിജിറ്റല്‍രൂപത്തില്‍ പരസ്പരം ബന്ധിക്കപ്പെടും. 2022-23 ഓടെഎല്ലാഗവണ്‍മെന്റ്‌സേവനങ്ങളുംസംസ്ഥാന, ജില്ല ഗ്രാമപഞ്ചായത്ത്തലങ്ങളില്‍ഡിജിറ്റല്‍രൂപത്തിലാകും.
·    ആയുഷ്മാന്‍ ഭാരത് പരിപാടിവിജയകരമായി നടപ്പിലാക്കുന്നതിലൂടെ 150,000 ആരോഗ്യസൗഖ്യകേന്ദ്രങ്ങള്‍ രാജ്യത്തുടനീളംസ്ഥാപിക്കപ്പെടും.
·    സ്‌കൂള്‍വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും നൈപുണ്യ പിരശീലനത്തിന്റെയുംഗുണനിലവാരംഉയര്‍ത്തണം. 2020 ഓടെകുറഞ്ഞത് പതിനായിരം അടല്‍ തിങ്കറിംഗ്‌ലാബുകള്‍സ്ഥാപിക്കണം.
·    ഓരോകുട്ടിയുടെയും പഠനത്തിന്റെശേഷികണ്ടെത്തുന്നതിന് ഇലക്‌ട്രോണിക്, ദേശീയവിദ്യാഭ്യാസരജിസ്റ്ററിന് രൂപം നല്‍കണം.
·    രണ്ടാം ഭരണപരിഷ്‌ക്കരണ കമ്മിഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കണം.
·    ആര്‍ബിട്രേഷന്‍ കൗണ്‍സില്‍ഓഫ്ഇന്ത്യ എന്ന സ്വയംഭരണസ്ഥാപനം സ്ഥാപിക്കണം.
·    കോടതിയിലെകെട്ടിക്കടക്കുന്ന കേസ്സുകള്‍ക്ക് പരിഹാരംകാണണം.
·    ശുചിത്വ ഭാരതദൗത്യത്തിന്റെ പരിധി വര്‍ദ്ധിപ്പിച്ച് കൊണ്ട് പ്ലാസ്റ്റിക് - മുനിസിപ്പല്‍ മാലിന്യങ്ങളുടെസംസ്‌കരണം, മാലിന്യത്തില്‍ നിന്ന് സമ്പത്ത് തുടങ്ങിയഉദ്യമങ്ങള്‍കൂടിഉള്‍പ്പെടുത്തണം.

നിതിആയോഗ്‌രേഖയുടെ പൂര്‍ണ്ണ രൂപം http://niti.gov.in/the-strategy-for-new-india ല്‍ ലഭ്യമാണ്.


ND/MRD 



(Release ID: 1556790) Visitor Counter : 142


Read this release in: Tamil , English , Marathi , Bengali