ജലവിഭവ മന്ത്രാലയം

ഭൂജല ചൂഷണം സംബന്ധിച്ച പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനം ചെയ്തു ആദ്യമായി ജല പരിരക്ഷണ ഫീസ് ഏര്‍പ്പെടുത്തി

Posted On: 13 DEC 2018 4:14PM by PIB Thiruvananthpuram

അമിത ഭൂജല ചൂഷണം തടയുന്നതിനുള്ള ദേശീയ ഹരിത ട്രെബ്യൂണലിന്റെ വിവിധ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനായി കേന്ദ്ര ജല വിഭവ വകുപ്പിന് കീഴവിലുള്ള കേന്ദ്ര ഭൂജല അതോറിറ്റി ഭൂഗര്‍ഭ ജല ചൂഷണം സംബന്ധിച്ച പുതുക്കിയ മാര്‍ഗ്ഗ രേഖകള്‍ വിജ്ഞാപനം ചെയ്തു. അടുത്ത വര്‍ഷം ജൂണ്‍ ഒന്ന് മുതല്‍ ഇത് പ്രബല്യമുണ്ടാകും.

ജല പരിരക്ഷണ ഫീ (ഡബ്യു.സി.എഫ്.) എന്ന ആശയമാണ് പുതുക്കിയ മാര്‍ഗ്ഗ രേഖയുടെ സുപ്രധാന സവിശേഷതകളില്‍ ഒന്ന്. പ്രദേശം വ്യവസായത്തിന്റെ ഇനം, എടുക്കുന്ന ഭൂഗര്‍ഭജലത്തിന്റെ തോത് എന്നിവയെ അടിസ്ഥാനമാക്കി വ്യവസായ സ്ഥപാനങ്ങള്‍ക്ക് ഫീ ചുമത്താനുള്ള നിര്‍ദ്ദേശമാണിത്. അമിത ജല ചൂഷണം തടയുന്നതിനും കാര്യക്ഷമമായ ജല വിനിയോഗം ലക്ഷ്യമിട്ടുമാണിത്.

മലീനീകരണ വ്യവസായങ്ങള്‍ക്കെതിരെ നടപടിക്കുള്ള അധികാരം, ഡിജിറ്റല്‍ ഫ്‌ളോമീറ്ററുകള്‍, പീസോ മീറ്ററുകള്‍, ഡിജിറ്റല്‍ വാട്ടര്‍ ലെവല്‍ റിക്കോര്‍ഡല്‍ മുതലായവ വ്യവസായ സ്ഥാപനങ്ങള്‍ക്ക് നിര്‍ബന്ധമാക്കല്‍   തുടങ്ങിയവ പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടും.

കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള ജലവിനിയോഗം, ഒരിഞ്ച് വ്യാസത്തില്‍ താഴെയുള്ള ട്യൂബ് വഴി വീടുകള്‍ക്ക് ആവശ്യമായ ഭൂജലം എടുക്കല്‍ മുതലായവയ്ക്ക് എന്‍.ഒ.സി. വേണമെന്ന് വ്യവസ്ഥ പുതുക്കിയ മാര്‍ഗ്ഗരേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലോകത്തെ ഏറ്റവും വലിയ ഭൂജല വിനിയോഗ രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യ 253 ബില്ല്യണ്‍ ക്യൂബിക് ഭൂജലമാണ് പ്രതിവര്‍ഷം ഉപയോഗിക്കുന്നത്.
ND   MRD - 923
***


(Release ID: 1555905) Visitor Counter : 456


Read this release in: English , Marathi