പോസ്റ്റഡ് ഓണ്‍:
06 DEC 2018 9:31PM by PIB Thiruvananthpuram
ബഹിരാകാശ സാങ്കേതികവിദ്യ സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് ഇന്ത്യയും തജിക്കിസ്ഥാനും തമ്മിലുള്ള ധാരണാപത്രം പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം വിലയിരുത്തി. 2018 ഒക്ടോബര്‍ 8ന് താജ്കിസ്ഥാനിലെ ദുഷാന്‍ബേയില്‍ വച്ചാണ് ധാരണാപത്രം ഒപ്പുവച്ചത്.
വിശദാംശങ്ങള്‍
- ഭൂമിയുടെ വിദൂര സംവേദനം, ഉപഗ്രഹ വാര്‍ത്താവിനിമയം, ഉപഗ്രഹാധിഷ്ഠിത ഗതിനിര്‍ണ്ണയ, ബഹിരാകാശ ശാസ്ത്രവും ഗ്രഹങ്ങളിലേയ്ക്കുള്ള പര്യവേഷണങ്ങള്‍, ബഹിരാകാശ വാഹനങ്ങളുടെയും ബഹിരാകാശ സംവിധാനങ്ങളുടെയും ഭൂതല സംവിധാനങ്ങളുടെയും ഉപയോഗം, ബഹിരാകാശ ശാസ്ത്രത്തിന്റെ പ്രയോഗം എന്നീ താല്പര്യമുള്ള മേഖലകളിലെ സഹകരത്തിന് ധാരണാപത്രം വേഗത വര്‍ദ്ധിപ്പിക്കും.
- ധാരണാപത്രം പ്രകാരം ഒരു സംയുക്ത കര്‍മ്മ സമിതിക്ക് രൂപം നല്‍കും. ബഹിരാകാശ വകുപ്പ്, ഐ.എസ്.ആര്.ഒ സംസ്ഥാന ഭൂവിനിയോഗ സമിതി, തജിക്കിസ്ഥാന്റെ ജിയോഡെസി എന്നിവയില്‍ നിന്നുള്ള പ്രതിനിധികളുണ്ടാകും, അവര്‍ സമയക്രമീകരണം ഉള്‍പ്പെടെ കുടുതല്‍ കര്‍മ്മ പദ്ധതികള്‍ക്കും ധാരണാപത്രത്തിന്റെ നടപ്പാക്കല്‍ ഉള്‍പ്പെടെയുള്ള കാര്യത്തിനായി പ്രവര്‍ത്തിക്കും.
പ്രധാനപ്പെട്ട ഗുണങ്ങള്‍:
ഭൂമിയുടെ വിദൂര സംവേദനം, ഉപഗ്രഹ ഗതിനിര്‍ണ്ണയം, ബഹിരാകാശ ശാസ്ത്രം, ബഹിരാകാശ പര്യവേഷണം എന്നി മേഖലകളിലെ പുതിയ ഗവേഷണ പ്രവര്‍ത്തനങ്ങളും പ്രയോഗങ്ങളും പര്യവേഷണം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനത്തിന് വേഗത പകരും.
ഗുണഫലങ്ങള്‍:
ബഹിരാകാശ ശാസ്ത്രത്തിന്റെ പ്രയോഗം മാനവരാശിയുടെ ന•യ്ക്ക് വേണ്ടിയാക്കുന്നതിനുള്ള ഒരു സംയുക്ത പ്രവര്‍ത്തനം വികസിപ്പിച്ചെടുക്കുന്നതിന് ധാരണാപത്രം നേതൃത്വം നല്‍കും. ഇത് ഒരു സംയുക്ത കര്‍മ്മ സമിതിയുടെ രൂപീകരണത്തിലേക്ക് നയിക്കും. അവര്‍ സമയചട്ടക്കൂട് ഉള്‍പ്പെടെ പ്രവര്‍ത്തന പദ്ധതിയും കരാറിന്റെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിന്റെ മാര്‍ഗ്ഗങ്ങള്‍ക്കും രൂപം നല്‍കും.
പശ്ചാത്തലം
താജികിസ്ഥാനമുായി ബഹിരാകാശ സാങ്കേതികവിദ്യയുടെ സാദ്ധ്യതകള്‍ അവലോകനം ചെയ്തപ്പോള്‍ ഭൂമിയിലെ വിഭവങ്ങളുടെ പരിപാലനം,/ കാര്‍ഷിക വിഭവങ്ങളുടെ പരിപാലനം, ദുരന്തനിവാരണ പിന്തുണ എന്നീ മേഖലകളില്‍ ഉദ്യോഗസ്ഥര്‍ക്കായുള്ള പരിശീലന പരിപാടികള്‍ക്ക് അവര്‍ താല്പര്യം പ്രകടിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഐ.എസ്.ആര്.ഒയുടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോര്‍ട്ട് സെന്‍സിംഗില്‍ (എം.ആര്.എസ്) താജികിസ്ഥാനില്‍ നിന്നുള്ള 60 ഉദ്യോഗസ്ഥര്‍ക്ക് (മൂന്ന് ബാച്ചുകളായി) വിദേശകാര്യ മന്ത്രാലയത്തിന്റെ ഐ.ടി.ഇ.സി പരിപാടിയില്‍പ്പെടുത്തി 2017 ജൂലൈ- ഡിസംബര്‍ വരെ പരിശീലനം നല്കി.
ഈ സമയത്ത് താജികിസ്ഥാനിലെ ഇന്ത്യന്‍ അംബാസിഡറും വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി (യൂറേഷ്യ)യും ബഹിരാകാശ സഹകരണത്തിനായി താജികിസ്ഥാനമുായി ഒരു ഔപചാരിക കരാര്‍ ഉണ്ടാക്കാന്‍ നിര്‍ദ്ദേശിക്കുകയും 2016ല്‍ താജികിസ്ഥാനിലെ നമ്മുടെ കാര്യാലയം യഥാസമയം കരട് ധാരണാപത്രം അവരുമായി പങ്കുവയ്ക്കുകയും ചെയ്തു. ഏതാനും ചര്‍ച്ചകള്‍ക്ക് ശേഷം രണ്ടു കക്ഷികളും ഗവണ്മെന്റുകള് തമ്മിലുള്ള ഒരു കരാറില്‍ ഏത്തിച്ചേരുകും ഇന്ത്യന്‍ പ്രസിഡന്റിന്റെ താജികിസ്ഥാന്‍ സന്ദര്‍ശനവേളയില്‍ അത് ഒപ്പിട്ട് കൈമാറുകയും ചെയ്തു.
ND MRD - 892
***