വാണിജ്യ വ്യവസായ മന്ത്രാലയം

സ്റ്റാര്‍ട്ട്അപ്പ്ഇന്ത്യ വെന്‍ച്വര്‍ ക്യാപിറ്റല്‍ ഉച്ചകോടി ഗോവയില്‍

Posted On: 06 DEC 2018 10:38AM by PIB Thiruvananthpuram

ഇക്കൊല്ലത്തെ വാര്‍ഷികസ്റ്റാര്‍ട്ട്അപ്പ്ഇന്ത്യ വെന്‍ച്വര്‍ ക്യാപിറ്റല്‍ഉച്ചകോടിക്ക്‌ഗോവയില്‍ നാളെ (2018 ഡിസംബര്‍ 07) തുടക്കമാകും.  കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ളവ്യവസായ നയ പ്രോത്സാഹന വകുപ്പാണ് പരിപാടിസംഘടിപ്പിക്കുന്നത്. രാജ്യത്ത്സ്റ്റാര്‍ട്ട്അപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് മൂലധനം കണ്ടെത്തുന്നതിനുള്ള പൊതുവേദിയാണ്ഉച്ചകോടി. രാജ്യത്തിന് അകത്തും, പുറത്തുനിന്നുമായി 150 ഓളം പ്രതിനിധികള്‍ പങ്കെടുക്കും. അമേരിക്ക, ചൈന, ജപ്പാന്‍, ഹോംകോംഗ്, സിംഗപ്പൂര്‍എന്നിവിടങ്ങളില്‍ നിന്നുള്ളഏകദേശം നൂറോളംക്യാപിറ്റല്‍ ഫണ്ടുകളുടെ പ്രതിനിധികളുംഉച്ചകോടിയില്‍പങ്കെടുക്കും.

14,000ത്തോളംഅംഗീകൃതസ്റ്റാര്‍ട്ട്അപ്പുകളോടെലോകത്ത് ഈ രംഗത്ത്മൂന്നാംസ്ഥാനമാണ്ഇന്ത്യയ്ക്കുള്ളത്. ഈ വര്‍ഷംമാത്രംഏകദേശം 8,200 ലെറെസ്റ്റാര്‍ട്ട്അപ്പുകള്‍ക്ക്‌കേന്ദ്ര ഗവണ്‍മെന്റ് അനുമതി നല്‍കിയിട്ടുണ്ട്. 89,000 പുതിയതൊഴിലവസരങ്ങളാണ്ഇതുവഴിസൃഷ്ടിക്കപ്പെട്ടത്. അംഗീകൃതസ്റ്റാര്‍ട്ട്അപ്പുകള്‍വഴി 1,47,000 ലധികംതൊഴിലവസരങ്ങളാണ്ഇതുവരെസൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.
ND/MRD 



(Release ID: 1555066) Visitor Counter : 60


Read this release in: English , Marathi , Hindi