ഊര്‍ജ്ജ മന്ത്രാലയം

സൗഭാഗ്യ പദ്ധതിക്ക് കീഴില്‍ എട്ട് സംസ്ഥാനങ്ങള്‍ നൂറ് ശതമാനം സമ്പൂര്‍ണ്ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കി ; ഒരു മാസത്തിനുള്ളില്‍ രാജ്യം നൂറ് ശതമാനം നേട്ടം കൈവരിക്കുമെന്ന് കേന്ദ്ര ഊര്‍ജ്ജ മന്ത്രി ആര്‍.കെ.സിംഗ്

प्रविष्टि तिथि: 29 NOV 2018 3:13PM by PIB Thiruvananthpuram

സൗഭാഗ്യ പദ്ധതിക്ക് കീഴില്‍ തെലങ്കാന, മധ്യപ്രദേശ്, ബീഹാര്‍, പശ്ചിമബംഗാള്‍, തൃപുര, ജമ്മു കാശ്മീര്‍, സിക്കിം, മിസോറാം എന്നീ എട്ട് സംസ്ഥാനങ്ങള്‍ നൂറ് ശതമാനം ഭവന വൈദ്യുതീകരണം കൈവരിച്ചതായി കേന്ദ്ര ഊര്‍ജ്ജ മന്ത്രി ശ്രീ. ആര്‍.കെ.സിംഗ് അറിയിച്ചു. ഇതോടെ നൂറ് ശതമാനം ഭവനങ്ങളിലും വൈദ്യുതി എത്തിയ സംസ്ഥാനങ്ങളുടെ എണ്ണം പതിനഞ്ച് ആയി. ഇക്കൊല്ലം ഡിസംബര്‍ 31 ഓടെ രാജ്യത്തെ എല്ലാ വീടുകളും വൈദ്യുതീകരിക്കുമെന്ന ലക്ഷ്യം നേടാനാകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. 2019 മാര്‍ച്ചോടെ എല്ലാവര്‍ക്കും മുഴുവന്‍ സമയ വൈദ്യുതി ഉറപ്പാക്കാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും ശ്രീ. സിംഗ് ന്യൂഡല്‍ഹിയില്‍ വ്യക്തമാക്കി.
സംസ്ഥാനങ്ങളിലെ ഊര്‍ജ്ജവകുപ്പുകള്‍ക്കും വൈദ്യുതി വിതരണ കമ്പനികള്‍ക്കും  ഇടയില്‍ ആരോഗ്യകരമായ മത്സരം സൃഷ്ടിക്കുന്നതിലേക്ക് 300 കോടിയിലധികം രൂപയുടെ പുരസ്‌കാര പദ്ധതി ഏര്‍പ്പെടുത്തിയതായും കേന്ദ്രമന്ത്രി അറിയിച്ചു. നൂറ് ശതമാനം ഭവന വൈദ്യുതീകരണം ആദ്യമായി പൂര്‍ത്തിയാക്കുന്ന വൈദ്യുത കമ്പനി / ഊര്‍ജ്ജ വകുപ്പ് എന്നിവയിലെ ജീവനക്കാര്‍ക്ക് 50 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും വിതരണ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 100 കോടി രൂപയുടെ ഗ്രാന്റും ലഭിക്കും. സംസ്ഥാനങ്ങളെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ച് ഓരോ വിഭാഗത്തിനും പുരസ്‌കാരം ലഭിക്കും.
2018 ഡിസംബര്‍ 31 ന് മുമ്പ് നൂറ് ശതമാനം ഭവന വൈദ്യുതീകരണം പൂര്‍ത്തിയാക്കുന്ന സംസ്ഥാനങ്ങള്‍ക്ക് സൗഭാഗ്യയ്ക്ക് കീഴില്‍ അനുവദിച്ച പദ്ധതി ചെലവിന്റെ പതിനഞ്ച് ശതമാനം അധിക ഗ്രാന്റായി (പ്രത്യേക വിഭാഗ സംസ്ഥാനങ്ങള്‍ക്ക് അഞ്ച് ശതമാനം) ലഭിക്കും.


ND   MRD - 872
***


(रिलीज़ आईडी: 1554276) आगंतुक पटल : 223
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi