സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം

വിഭിന്ന ശേഷിയുള്ള യുവജനങ്ങള്‍ക്കായി ആഗോളഐടിചലഞ്ച്

Posted On: 08 NOV 2018 10:44AM by PIB Thiruvananthpuram
 
കേന്ദ്ര സാമൂഹ്യ നീതി, ശാക്തീകരണ മന്ത്രാലയത്തിന്റെകീഴിലുള്ളവിഭിന്ന ശേഷിക്കാരുടെവികസന വകുപ്പ്‌വിഭിന്നശേഷിയുള്ളയുവജനങ്ങള്‍ക്കായിആഗോളഐടിചലഞ്ച്‌നാളെമുതല്‍ഞായറാഴ്ചവരെ (നവംബര്‍ 08 മുതല്‍ 11 വരെ)നടക്കും. കേന്ദ്ര സാമൂഹ്യ നീതി, ശാക്തീകരണ മന്ത്രി ശ്രീതാവര്‍ചന്ദ്ഗഹ്‌ലോട്ട്‌ന്യൂഡല്‍ഹിയില്‍ഉദ്ഘാടനം ചെയ്യും.  
 
കൊറിയഗവണ്മെന്റ്, റീഹാബിലിറ്റേഷന്‍ ഇന്റര്‍നാഷണല്‍എന്നിവയുമായിസഹകരിച്ചാണ്ഇന്ത്യഈ പരിപാടിക്ക്ആതിഥ്യംവഹിക്കുന്നത്.  
ഇന്തോനേഷ്യ, ചൈന, വിയറ്റ്‌നാം, മലേഷ്യ, തായ്‌ലാന്റ്, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, മംഗോളിയ, കംബോഡിയ,ലാവോസ്, ഫിലിപ്പീന്‍സ് കൊറിയ, കസാഖ്സ്ഥാന്‍,  കിര്‍ഗിസ്ഥാന്‍, യുഎഇ, ഇന്ത്യ, ബ്രിട്ടന്‍ എന്നീ 18 രാജ്യങ്ങളില്‍ നിന്നുള്ള 13നും 21 നും ഇടയില്‍ പ്രായമുള്ളവിഭിന്ന ശേഷിക്കാരായ100യുവജനങ്ങള്‍ ഐ.റ്റി.  മത്സരങ്ങളില്‍ പങ്കെടുക്കും. മൂന്ന്ടീമുകളില്‍ നിന്നായി 12 പേര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.   2018 ജൂണില്‍കുരുക്ഷേത്രയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ടെക്‌നോളജിയിലൂടെ നടന്ന നാഷണല്‍ഐ.റ്റി. ചലഞ്ചിലൂടെയാണ് ഈ യുവാക്കളെതെരഞ്ഞെടുത്തത്. 
 
ഇ-ടൂള്‍, ഇ-ലൈഫ്മാപ്പ്ചലഞ്ച്, ഇ-ക്രീയേറ്റിവിറ്റി, ആനിമേഷനോ, ഗെയിമോസൃഷ്ടിക്കല്‍, ഇ-കണ്ടന്റ് (വീഡിയോ നിര്‍മ്മിക്കാനുള്ളകഴിവ്) മുതലായവയിലായിരിക്കുംവ്യക്തിഗത, ഗ്രൂപ്പ്മത്സരങ്ങള്‍.
GK/MRD


(Release ID: 1552118) Visitor Counter : 123


Read this release in: English , Marathi , Bengali , Tamil