ഉപരാഷ്ട്രപതിയുടെ കാര്യാലയം

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം വനിതാ ശാക്തീകരണത്തിന്റെ കേന്ദ്രബിന്ദുവാകണം: ഉപരാഷ്ട്രപതി

പോസ്റ്റഡ് ഓണ്‍: 23 OCT 2018 4:07PM by PIB Thiruvananthpuram

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം വനിതാ ശാക്തീകരണത്തിന്റെ കേന്ദ്രബിന്ദുവാകണമെന്ന് ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു പറഞ്ഞു. ജാമിയ ഹംദര്‍ദ് സര്‍വകലാശാലയുടെ 13-ാമത് ബിരുദദാന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികള്‍ക്ക്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് നൈപുണ്യങ്ങള്‍ നല്‍കി ആഗോള തൊഴില്‍ മാര്‍ക്കറ്റില്‍ മത്സരിക്കാനുതകും വിധം അവരെ ശാക്തീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

സര്‍വകലാശാലകളും, സ്ഥാപനങ്ങളും, പൊതുയിടങ്ങളും സൗരോര്‍ജ്ജം ഉപയോഗിക്കുകയും മഴവെള്ള സംഭരണ രീതികള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരിസ്ഥിതി സംരക്ഷണത്തോട് അഭിനിവേശം വളര്‍ത്താന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുകയും പ്രകൃതിയോട് ഇണങ്ങി ജീവിക്കാന്‍ അവരെ പഠിപ്പിക്കുകയും വേണമെന്ന് ഉപരാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. മനുഷ്യരെയും ബന്ധങ്ങളെയും മറികടക്കാന്‍ സാങ്കേതിക വിദ്യയെയും ഉപകരണങ്ങളെയും അനുവദിക്കരുതെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളോട് പറഞ്ഞു. 


( റിലീസ് ഐ.ഡി: 1550422) സന്ദര്‍ശക കൗണ്ടര്‍ : 134
ഈ റിലീസ് വായിക്കുക: English , Marathi , Tamil