ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

സിക്ക വൈറസ്, സീസണല്‍ ഇന്‍ഫ്‌ളുവന്‍സ ഉന്നതതല അവലോകന യോഗം

Posted On: 16 OCT 2018 4:03PM by PIB Thiruvananthpuram


    സിക്ക വൈറസ്, സീസണല്‍ ഇന്‍ഫ്‌ളുവന്‍സ എന്നിവ തടയുന്നതിനും, നിയന്ത്രിക്കുന്നതിനുമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ശ്രീ ജെ.പി. നദ്ദ ഉന്നതതല യോഗം നടത്തി. ആരോഗ്യ സെക്രട്ടറി ശ്രീമതി പ്രീതി സുതന്‍, ഡിഎച്ച്ആര്‍ സെക്രട്ടറി പ്രൊഫ. ബല്‍റാം ഭാര്‍ഗവ തുടങ്ങി ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. എല്ലാ സംസ്ഥാനങ്ങള്‍ക്കും ആവശ്യമായ സഹായം കേന്ദ്ര ഗവണ്‍മെന്റ് നല്‍കുമെന്ന് മന്ത്രി യോഗത്തില്‍ ഉറപ്പു നല്‍കി. രാജസ്ഥാനിലെ സിക്ക വൈറസ് ബാധ നിയന്ത്രിക്കുന്നതിനായി കൃത്യമായ നിരീക്ഷണ സംവിധാനം ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനവുമായി കേന്ദ്രം നിരന്തര ബന്ധം പുലര്‍ത്തുന്നുണ്ട്. രാജസ്ഥാന്‍ മുഖ്യമന്ത്രിയോട് ശ്രീ നദ്ദ ഇന്ന് സംസാരിക്കുകയുണ്ടായി.
IE-AB(16.10.2018)



(Release ID: 1549863) Visitor Counter : 79


Read this release in: English , Marathi