വാണിജ്യ വ്യവസായ മന്ത്രാലയം

വ്യാപാര സാമ്പത്തിക ശാസ്ത്ര സാങ്കേതിക സഹകരണത്തിന് ഇന്ത്യാ - അസര്‍ബൈജാന്‍ ഉടമ്പടി

Posted On: 12 OCT 2018 4:39PM by PIB Thiruvananthpuram

വ്യാപാര, സാമ്പത്തിക, ശാസ്ത്ര സാങ്കേതിക സഹകരണം സംബന്ധിച്ച ഇന്ത്യാ- അസര്‍ബൈജാന്‍ ഇന്‍ര്‍ ഗവണ്‍മെന്റല്‍ കമ്മിഷന്റെ അഞ്ചാമത് യോഗം ന്യൂഡല്‍ഹിയില്‍ ഇന്ന് സമാപിച്ചു. വാണിജ്യ വ്യവസായ സിവില്‍ വ്യോമയാന മന്ത്രി ശ്രീ. സുരേഷ് പ്രഭു, അസര്‍ബൈജാന്‍ പരിസ്ഥിതി വിജ്ഞാന, പ്രകൃതി വിഭവ മന്ത്രി മുഖ്താര്‍ ബാബായേവ് എന്നിവരുടെ സംയുക്ത അദ്ധ്യക്ഷതയിലാണ് യോഗം നടന്നത്.

നിലവിലെ സാമ്പത്തിക സ്ഥിതിഗതികളും ഉഭയക്ഷി വ്യാപാര, നിക്ഷേപ സ്ഥിതിയും സംബന്ധിച്ച കാഴ്ചപ്പാടുകള്‍ ഇരുകൂട്ടരും പരസ്പരം കൈമാറി. വ്യാപാരം, നിക്ഷേപം, ഗതാഗതം, ഊര്‍ജ്ജം, ഹൈഡ്രോ കാര്‍ബണുകള്‍, ചെറുകിട ഇടത്തരം സംരംഭങ്ങള്‍, കൃഷി, ഭക്ഷ്യ സുരക്ഷ പരിസ്ഥിതി സംരക്ഷണം, ടൂറിസം, ആരോഗ്യം, ബഹിരാകാശ സാങ്കേതികവിദ്യ, ഖനനം മുതലായ മേഖലകളില്‍ സഹകരണവും വ്യാപാരവും വര്‍ദ്ധിപ്പിക്കണമെന്ന് യോഗത്തില്‍ ധാരണയായി.

ഇക്കൊല്ലം ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ ഇന്ത്യയും അസര്‍ബൈജാനും തമ്മിലുള്ള വ്യാപാര വിറ്റ്‌വരവ് 657.9 ദശലക്ഷം ഡോളറാണ്. ഇത് വന്‍തോതില്‍ വര്‍ദ്ധിപ്പിക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്.
ND   MRD - 780



(Release ID: 1549688) Visitor Counter : 98


Read this release in: English , Hindi , Marathi