പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം

കേന്ദ്ര വിവരാവകാശ കമ്മീഷന്‍ 13-ാം വാര്‍ഷിക സമ്മേളനം

Posted On: 11 OCT 2018 12:48PM by PIB Thiruvananthpuram

    കേന്ദ്ര വിവരാവകാശ കമ്മീഷന്റെ 13-ാം വാര്‍ഷിക സമ്മേളനം രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് ഇന്ന് (ഒക്‌ടോബര്‍ 12) ന്യൂഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യും. ഡേറ്റാ സ്വകാര്യതയും വിവരാവകാശവും, വിവരാവകാശ നിയമ ഭേദഗതിയും, നടപ്പാക്കലും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് വാര്‍ഷിക സമ്മേളനം സംഘടിപ്പിക്കുന്നത്. മുഖ്യ വിവരാവകാശ കമ്മീഷണര്‍ ശ്രീ ആര്‍ കെ മാത്തൂര്‍ സ്വാഗത പ്രഭാഷണം നടത്തും. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരും, കേന്ദ്ര പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരും, വിവരാവകാശവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകളും, എന്‍ജിഒകളും സമ്മേളനത്തില്‍ പങ്കെടുക്കും.
IE-AB(11.10.2018)



(Release ID: 1549423) Visitor Counter : 596


Read this release in: English , Marathi , Hindi , Tamil