മന്ത്രിസഭ

തിരുപ്പതിയിലും ബെര്‍ഹാംപൂരിലും രണ്ട് ഐസറുകള്‍  സ്ഥാപിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അനുമതി 

Posted On: 10 OCT 2018 1:33PM by PIB Thiruvananthpuram

ആന്ധ്രാ പ്രദേശിലെ തിരുപ്പതിയിലും ഒഡീഷയിലെ ബെര്‍ഹാംപൂരിലും രണ്ട് പുതിയ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് (ഐസറുകള്‍) സ്ഥാപിക്കുന്നതിനും അവയുടെ പ്രവര്‍ത്തനത്തിന് സ്ഥിരം ക്യാമ്പസുകള്‍ ഒരുക്കുന്നതിനും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. ഇതിനായി മൊത്തം വേണ്ടി വരുന്ന ചെലവ് 3074.12 കോടി രൂപയാണ്. (ഒറ്റത്തവണ ചെലവുകള്‍ : 2366.48 കോടി രൂപ, ആവര്‍ത്തന ചെലവുകള്‍ : 707.64 കോടി രൂപ)

ഓരോ ഐസറിലുംഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ ലെവല്‍ 14 ന് തുല്യമായ രജിസ്ട്രാറുടെ രണ്ട് തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭ അനുമതി നല്‍കി.

വിശദാംശങ്ങള്‍ 
മൊത്തം ചെലവ് വരുന്ന 3074.12 കോടി രൂപയില്‍ 2366.48 കോടി രൂപ ഈ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ സ്ഥിരം ക്യാമ്പസുകള്‍ പണിയുന്നതിനായി ചെലവിടും.

ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍     മൂലധന ചെലവ് (കോടി രൂപയില്‍)    ആവര്‍ത്ത ചെലവ് (കോടി രൂപയില്‍)    മൊത്തം (കോടി രൂപയില്‍)    
ഐസര്‍ തിരുപ്പതി    1137.16     354.18     1491.34     
ഐസര്‍ ബെര്‍ഹാംപൂര്‍     1229.32     353.46     1582.78     
ആകെ മൊത്തം     2366.48     707.64     3074.12     

Ø    രണ്ട് ഐസറുകളും ചേര്‍ന്ന 1,17,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഓരോ ഐസറിലും 1855 വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യമുണ്ടാകും.
Ø    സ്ഥിരം ക്യാമ്പസുകളുടെ നിര്‍മ്മാണം 2021 ഡിസംബറോടെ പൂര്‍ത്തിയാകും.

പ്രയോജനങ്ങള്‍ :
അണ്ടര്‍ ഗ്രാജുവേറ്റ്, പോസ്റ്റ് ഗ്രാജുവേറ്റ്, പി.എച്ച്.ഡി., ഇന്റഗ്രേറ്റഡ് പി.എച്ച്.ഡി. തലങ്ങളില്‍ ഉന്നത നിലവാരത്തിലുള്ള ശാസ്ത്ര വിദ്യാഭ്യാസം മുന്‍നിര ശാസ്ത്ര മേഖലകളില്‍ അവര്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. ഏറ്റവും മികച്ച ശാസ്ത്ര പ്രതിഭകളെ ഫാക്കല്‍റ്റികളായി ആകര്‍ഷിച്ചും ഇന്ത്യയില്‍ ശാസ്ത്രീയ മനുഷ്യശേഷിയുടെ കരുത്തുറ്റ അടിത്തറ പാകിയും ഇന്ത്യയെ ഒരു വിജ്ഞാന സമ്പദ്ഘടനയിലേയ്ക്ക് മുന്നോട്ട്‌നയിക്കും. 

പശ്ചാത്തലം :
    2015 ല്‍ ആന്ധ്രാ പ്രദേശ് പുനസംഘടനാ നിയമത്തിന് അനുസൃതമായിട്ടാണ് തിരുപ്പതിയിലെ ഐസര്‍ സ്ഥാപിച്ചത്. 2015 ലെ ബജറ്റ് പ്രസംഗത്തില്‍ കേന്ദ്ര ധനമന്ത്രി നടത്തിയ പ്രഖ്യാപനത്തിന് അനുസൃതമായിട്ടാണ് 2016 ല്‍ ബര്‍ഹാംപൂരില്‍ ഐസര്‍ സ്ഥാപിതമായത്. ഈ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ നിലവില്‍ താല്‍ക്കാലിക ക്യാമ്പസുകളിലാണ് പ്രവര്‍ത്തിക്കുന്നത്.


ND/MRD 



(Release ID: 1549341) Visitor Counter : 157