സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി

പട്‌ന വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ടെര്‍മിനല്‍ ബില്‍ഡിങ്ങ് നിര്‍മാണത്തിന് അനുമതി

प्रविष्टि तिथि: 26 SEP 2018 3:50PM by PIB Thiruvananthpuram

പട്‌ന വിമാനത്താവളത്തിലെ പുതിയ ഡൊമസ്റ്റിക് ടെര്‍മിനല്‍ ബില്‍ഡിങ്ങിന്റെയും, അനുബന്ധ കെട്ടിട സമുച്ചയങ്ങളുടെയും നിര്‍മ്മാണത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അധ്യക്ഷനായ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അംഗീകാരം നല്‍കി. ഇതിനായി 1216.90 കോടി രൂപയുടെ നിര്‍മ്മാണച്ചെലവാണ് കണക്കാക്കിയിട്ടുള്ളത്. യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള പട്‌ന വിമാനത്താവളത്തിന്റെ പ്രതിവര്‍ഷ ശേഷി നിലവിലുള്ള 0.7 ദശലക്ഷത്തില്‍ നിന്നും, 4.5 ദശലക്ഷമായി ഉയര്‍ത്താന്‍ പുതിയ ഡൊമസ്റ്റിക് ടെര്‍മിനല്‍ നിര്‍മിക്കുന്നതിലൂടെ സാധിക്കും. പട്‌ന മേഖലയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഇതുമൂലം വര്‍ദ്ധിക്കുകയും കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. പ്രധാനമന്ത്രി ബീഹാറിനായി പ്രഖ്യാപിച്ച പാക്കേജില്‍ ഉള്‍പ്പെട്ട പദ്ധതിയാണിത്.
എബി-ബിഎസ്എന്‍ (26.09.18)


(रिलीज़ आईडी: 1547374) आगंतुक पटल : 128
इस विज्ञप्ति को इन भाषाओं में पढ़ें: English , Marathi , Tamil