സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി

ഡ്രിപ്പ് പദ്ധതികളുടെ പുതുക്കിയ എസ്റ്റിമേറ്റിന് മന്ത്രിസഭയുടെ അനുമതി

Posted On: 19 SEP 2018 1:24PM by PIB Thiruvananthpuram

രാജ്യത്തെ അണക്കെട്ടുകള്‍ശക്തിപ്പെടുത്തുന്നതിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായിലോകബാങ്ക്‌സഹായത്തോട്കൂടിയ അണക്കെട്ടുകളുടെ പുനരധിവാസവും, മെച്ചപ്പെടുത്തലും (ഡാം റിഹാബിലിറ്റേഷന്‍ ആന്റ്ഇംപ്രൂവ്‌മെന്റ് പ്രോജക്ട് -ഡ്രിപ്പ്) പദ്ധതിക്കായി 3446 കോടിരൂപയുടെ പുതുക്കിയഎസ്റ്റിമേറ്റിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അനുമതി നല്‍കി. രാജ്യത്തെ 198 അണക്കെട്ടുകളുടെസുരക്ഷയും, പ്രവര്‍ത്തനവും, പരിപാലനവുംമെച്ചപ്പെടുത്തുന്നതിന് ലക്ഷമിടുന്നതാണ് പദ്ധതി.

മൊത്തംചെലവായ 3,466 കോടിരൂപയില്‍ 2,628 കോടിരൂപ ലോക ബാങ്കും, 747 കോടിരൂപ പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനങ്ങള്‍ / നിര്‍വ്വഹണ ഏജന്‍സികള്‍ എന്നിവയുംഅവശേഷിക്കുന്ന 91 കോടിരൂപ കേന്ദ്ര ജല കമ്മിഷനും വഹിക്കും.

ഇക്കൊല്ലംജൂലൈഒന്ന്മുതല്‍ 2020 ജൂണ്‍ 30 വരെ രണ്ട് വര്‍ഷത്തേയ്ക്കാണ് പദ്ധതിദീര്‍ഘിപ്പിച്ചിട്ടുള്ളത്. 

അണക്കെട്ടുകളും പദ്ധതിയുടെ പുതുക്കിയഎസ്റ്റിമേറ്റും :

നിര്‍വ്വഹണ ഏജന്‍സി     പദ്ധതി നടപ്പാക്കുന്ന അണക്കെട്ടുകള്‍     മൊത്തം പ്രഥമിക പദ്ധതി ചെലവ് (കോടിരൂപയില്‍)    മൊത്തം പുതുക്കിയ പദ്ധതി ചെലവ്(കോടിരൂപയില്‍)    
മദ്ധ്യപ്രദേശ്ജലവിതരണവകുപ്പ്     25     315     169    
ഒഡിഷജലവിതരണവകുപ്പ്     26     148     751     
തമിഴ്‌നാട്ജലവിതരണവകുപ്പ്    69     486     543     
ടാന്‍ജെഡ്‌കോ     20     260     260     
കേരളജലവിതരണവകുപ്പ്     16     158     360     
കേരളസംസ്ഥാന വൈദ്യുതിബോര്‍ഡ്     12     122     154     
കേന്ദ്ര ജല കമ്മിഷന്‍        132    270    
കര്‍ണ്ണാടകജലവിതരണവകുപ്പ്    22    276    581    
ഉത്തരാഖണ്ഡ്ജലവൈദ്യുത നിഗംലിമിറ്റഡ്    5     64     235     
ദാമോദര്‍വാലി കോര്‍പ്പറേഷന്‍     3     139     143     
മൊത്തംചെലവ് (കോടിരൂപയില്‍)     198     2100     3466     

ND/MRD 



(Release ID: 1546713) Visitor Counter : 106


Read this release in: English , Marathi , Tamil