വാണിജ്യ വ്യവസായ മന്ത്രാലയം

മൊത്തവില സൂചിക ആധാരമാക്കിയുള്ള പണപ്പെരുപ്പം  4.53 ശതമാനമായി കുറഞ്ഞു

Posted On: 14 SEP 2018 12:00PM by PIB Thiruvananthpuram

 

രാജ്യത്ത് മൊത്ത വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഓഗസ്റ്റില്‍ 4.53 ശതമാനമായി കുറഞ്ഞു. നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. ഭക്ഷ്യവസ്തുക്കളുടെ പ്രത്യേകിച്ച് പച്ചക്കറികളുടെ വിലയിലുണ്ടായ കുറവാണിതിന് കാരണം.

മൊത്ത വിലസൂചിക ആധാരമാക്കിയുള്ള പണപ്പെരുപ്പം ജൂലൈ മാസത്തില്‍ 5.09 ശതമാനവും  കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 3.2 ശതമാനവും ആയിരുന്നു. 

പച്ചക്കറികളുടെ വിലക്കുറവ് ഓഗസ്റ്റില്‍ 20.18 ശതമാനമായിരുന്നു. തൊട്ടു മുന്‍ മാസം ഇത് 14.07 ശതമാനവും. അതേസമയം ഇന്ധന - ഊര്‍ജ്ജ മേഖലയില്‍ വിലക്കയറ്റം 17.73 ശതമാനമായി ഉയര്‍ന്നു. ഓഗസ്റ്റ് മാസത്തില്‍ പാചകവാതകത്തിന്റെ വിലക്കയറ്റം 46.08 ശതമാനവും ഡീസലിന്റേത് 19.90 ശതമാനവും പെട്രോളിന്റേത് 16.30 ശതമാനവുമായിരുന്നു. 
ND   MRD - 724
***



(Release ID: 1546143) Visitor Counter : 72


Read this release in: English , Marathi