ജലവിഭവ മന്ത്രാലയം

ദേശീയ ജല പുരസ്‌ക്കാരങ്ങള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു

Posted On: 13 SEP 2018 2:15PM by PIB Thiruvananthpuram
കേന്ദ്ര ജല വിഭവ, നദീ വികസന, ഗംഗാ പുനരുജ്ജീവന മന്ത്രാലയം നല്‍കുന്ന ദേശീയ ജല പുരസ്‌ക്കാരം 2018ലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ജലവിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്ത് ജല അവബോധം സൃഷ്ടിക്കുന്നതിനുമാണ് മന്ത്രാലയം ജല പുരസ്‌ക്കാരങ്ങള്‍ ആരംഭിച്ചത്. 
മികച്ച സംസ്ഥാനം, മികച്ച ജില്ല, മികച്ച ഗ്രാമപഞ്ചായത്ത്, മികച്ച മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, ജല സംരക്ഷണം പ്രോത്സാഹിപ്പിക്കുന്ന മികച്ച ടിവി ഷോ, മികച്ച പത്രം, മികച്ച സ്‌കൂള്‍, വിജയകരമായ ക്യാംപസ് ജല ഉപയോഗം നടപ്പാക്കിയ മികച്ച സ്ഥാപനനം, മികച്ച വിദ്യാഭ്യാസ, ബോധവത്ക്കരണ പരിശ്രമങ്ങള്‍ എന്നിങ്ങനെ 13 വിഭാഗങ്ങളിലായാണ് പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നത്. മികച്ച സംസ്ഥാനം, മികച്ച ജില്ല എന്നിവ ഒഴിച്ചുള്ള 11 വിഭാഗങ്ങളിലെ പുരസ്‌ക്കാരങ്ങള്‍ക്ക് 2 ലക്ഷം രൂപ, ഒന്നര ലക്ഷം രൂപ, ഒരു ലക്ഷം രൂപ എന്നിങ്ങനെയാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് ലഭിക്കുക. 
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനും http://mowr.gov.in/national-water-awards-2018cgwb.gov.in. എന്നീ ലിങ്കുകള്‍ സന്ദര്‍ശിക്കണം. മൈ ഗവണ്‍മെന്റ് പോര്‍ട്ടല്‍ വഴിയും അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. 

2018 നവംബര്‍ 30 ആണ് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി

 

 

(Release ID: 1546017)
Read this release in: English , Hindi , Bengali , Tamil