വ്യോമയാന മന്ത്രാലയം

കേരളത്തിലെ വിമാന സര്‍വ്വീസുകള്‍ വ്യോമയാന മന്ത്രാലയത്തിന്റെ നടപടികള്‍

Posted On: 19 AUG 2018 6:16PM by PIB Thiruvananthpuram

പ്രളയത്തിന്റെ പാശ്ചാത്തലത്തില്‍ വ്യോമയാന മന്ത്രാലയത്തിന്റെ നടപടികള്‍ ചുവടെ:
- യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കുന്നതിനായി തിരുവനന്തപുരം, കോഴിക്കോട്, കോയമ്പത്തൂര്‍ വിമാനത്താവളങ്ങളില്‍ നിന്ന് ആഭ്യന്തരവിമാനകമ്പനികള്‍ കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബന്ധപ്പെട്ട വെബ്സൈറ്റുകളില്‍ വിമാനകമ്പനികള്‍ അധിക വിമാനങ്ങളുടെ പുനക്രമീകരണത്തിന്റെ സ്ഥിതിവിവരം റദ്ദാക്കല്‍/ചാര്‍ജ്ജിലെ മാറ്റം എന്നിവയുള്‍പ്പെടെ പ്രദര്‍ശിപ്പിക്കും. എട്ട് അന്താരാഷ്ട്ര വിമാനകമ്പനികള്‍ അവരുടെ വിമാനങ്ങള്‍ തിരുവനന്തപുരത്ത് നിന്നോ, തിരുവനന്തപുരത്തേക്കോ ആക്കി പുനക്രമീകരിച്ചിട്ടുണ്ട്.
എയര്‍ ഇന്ത്യയുടെ സബ്സിഡറി കമ്പനിയായ അലയന്‍സ് എയറിന്റെ എ.ടിആര്‍ 72 വിമാനത്തിന് കൊച്ചിയിലുള്ള ഐ.എന്‍.എസ് ഗരുഡയില്‍ നിന്ന് പ്രവര്‍ത്തനത്തിക്കാന്‍ അനുമതി നല്‍കി.
ബംഗളൂരു-കൊച്ചിന്‍-ബംഗളൂരു 02 വിമാനങ്ങള്‍ക്കും ബംഗളൂരു-കോയമ്പത്തൂര്‍-കൊച്ചിന്‍-കോയമ്പത്തൂര്‍-ബംഗളൂരു (01 വിമാനങ്ങള്‍ക്കും പ്രതി ദിനാടിസ്ഥാനത്തിലും എ.ടി.ആര്‍ 72 വിമാനങ്ങള്‍ ഉപയോഗിച്ച് കൊച്ചി വിമാനത്താവളത്തിലെ ഐ.എന്‍.എസ് ഗരുഡയില്‍ നിന്നും 2018 ഓഗസ്റ്റ് 20 മുതല്‍ പ്രവര്‍ത്തിക്കുന്നതിനായി  അലയന്‍സ് എയര്‍ സമര്‍പ്പിച്ച ഷെഡ്യൂള്‍ അംഗീകരിച്ചിട്ടുണ്ട്.
-2018 ഓഗസ്റ്റ് 19ലെ വിമാനകൂലി നീരീക്ഷിച്ചതിലൂടെ കേരളത്തില്‍ നിന്നും നേരിട്ടുള്ള വിവിധ ആഭ്യന്തര നോണ്‍ സ്റ്റോപ്പ് റൂട്ടുകളില്‍ നിന്നും അവിടേയ്ക്കും അടുത്ത വിമാനത്താവളങ്ങളില്‍ നിന്നുള്ളത് ഇന്ത്യന്‍ രൂപ 3395 മുതല്‍ 6,999 രൂപ വരെയാണ്, ഹ്രസ്വദൂര റൂട്ടുകള്‍ക്ക് 6017 രൂപയും ദീര്‍ഘദൂര റൂട്ടുകള്‍ക്ക് 10,000 രൂപയുമാണ്.
- ചില സാമൂഹ്യമാധ്യമങ്ങളിലെ ട്വീറ്റുകളില്‍ വന്നതുപോലെ ഉയര്‍ന്ന വിമാനക്കൂലി വളരെ സജീവമായതും ദീര്‍ഘനേര വിമാനങ്ങള്‍ക്കുമാണെന്ന് വ്യക്തമാക്കുന്നു.
-കൊച്ചിയില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കിയതുമൂലം ബാധിക്കപ്പെട്ട/തടഞ്ഞുവയ്ക്കപ്പെട്ട യാത്രികര്‍ക്ക് സഹായം ലഭ്യമാക്കുന്നതിനായി ഡി.ജി.സി.എയുടെ കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുവരെ 3,980 ചോദ്യങ്ങള്‍ കണ്‍ട്രോള്‍ റൂം അഭിമുഖീകരിച്ചുകഴിഞ്ഞു.
ആകാശത്തില്‍ നിന്നും ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കുന്നതിന് സൗകര്യം നല്‍കണമെന്ന കേരള ഗവണ്‍മെന്റിന്റെ ആവശ്യപ്രകാരം ഗോഡാവത്ത്, ദേവേഗര്‍ എന്നീ രണ്ടു ഹെലകോപ്റ്റര്‍ കമ്പനികള്‍ക്ക് ആകാശത്തുനിന്നും പ്രളയബാധിതര്‍ക്ക് ഭക്ഷണവും മറ്റ് ആശ്വാസ വസ്തുക്കളും ഇട്ടുകൊടുക്കുന്നതിനുള്ള അനുമതി നല്‍കിയിട്ടുണ്ട്.



(Release ID: 1543366) Visitor Counter : 83


Read this release in: English , Urdu