തൊഴില്‍, ഉദ്യോഗ മന്ത്രാലയം
മുദ്രാ യോജനയിലൂടെ 3.49 കോടി നവ സംരംഭകര്‍ക്ക് നേട്ടമുണ്ടായി
Posted On:
01 AUG 2018 2:10PM by PIB Thiruvananthpuram
രാജ്യത്ത് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പ്രധാനമന്ത്രി മുദ്രാ യോജന വഴി 12.27 കോടി പേര്‍ക്ക് സ്വയം തൊഴില്‍ വായ്പ നല്‍കിയതായി കേന്ദ്ര തൊഴിലും, ഉദ്യോഗവും (സ്വതന്ത്ര ചുമതല) സഹമന്ത്രി ശ്രീ. സന്തോഷ് കുമാര്‍ ഗംഗ്‌വാര്‍ അറിയിച്ചു. ഇവരില്‍ 3.49 കോടിയോളം പേര്‍ പുതിയ സംരംഭകരാണെന്ന് രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ അദ്ദേഹം വ്യക്തമാക്കി.
ഇക്കൊല്ലം ജൂലൈ 21 വരെയുള്ള കണക്ക് പ്രകാരം പ്രധാനമന്ത്രി തൊഴില്‍ പ്രോത്സാഹന പദ്ധതിയുടെ പ്രയോജനം 61.12 ലക്ഷം ഗുണഭോക്താക്കള്‍ക്ക് ലഭിച്ചു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി വഴി ഇക്കൊല്ലം ഇതുവരെ 82.51 കോടി മനുഷ്യ ദിനങ്ങള്‍ ഉല്‍പ്പാദിപ്പിച്ചു. പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാദ്ധ്യായ യോജനയ്ക്ക് കീഴില്‍ നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെ പരിശീലനം നല്‍കിയവരില്‍ 23753 പേര്‍ക്ക് തൊഴില്‍ ലഭിച്ചതായും കേന്ദ്ര സഹമന്ത്രി അറിയിച്ചു.
ND/MRD
(Release ID: 1541266)