റെയില്‍വേ മന്ത്രാലയം

ഡിജിറ്റല്‍ ലോക്കറിലെ ആധാറും ലൈസന്‍സും തിരിച്ചറിയല്‍  രേഖയായി റെയില്‍വേ അംഗീകരിച്ചു

Posted On: 06 JUL 2018 2:47PM by PIB Thiruvananthpuram

 


ഡിജിറ്റല്‍ ലോക്കര്‍ അക്കൗണ്ടില്‍ സൂക്ഷിച്ചിട്ടുള്ള ആധാര്‍ കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സും ട്രെയിന്‍ യാത്രാവേളയില്‍ തിരിച്ചറിയല്‍രേഖയായി റെയില്‍വേ മന്ത്രാലയം അംഗീകരിച്ചു.ഡിജിറ്റല്‍ ലോക്കര്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത ശേഷം ഇഷ്യൂഡ് ഡോക്യുമെന്റ്‌സ് വിഭാഗത്തില്‍ ലഭ്യമാകുന്ന ആധാര്‍കാര്‍ഡും ഡ്രൈവിംഗ് ലെസന്‍സും ആണ് തിരിച്ചറിയല്‍ രേഖയായി കാണിക്കാനാവുക. അതേസമയം ഉപഭോക്താവ് സ്വയം അപ്‌ലോഡ് ചെയ്തു വെച്ചിരിക്കുന്ന രേഖകള്‍(ലോക്കറിലെ അപ്‌ലോഡഡ് ഡോക്യുമെന്റ്‌സ് വിഭാഗത്തിലുള്ളത്) തിരിച്ചറിയല്‍  രേഖയായി പരിഗണിക്കില്ല. 

നിലവില്‍ ഇന്ത്യന്‍ റെയില്‍വേയില്‍ റിസര്‍വ് ചെയ്ത ട്രെയിന്‍ യാത്രക്ക് തിരിച്ചറിയല്‍ രേഖകളായി പരിഗണിക്കുന്നത് ഇവയാണ്: 
1) തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്.
2) പാസ്‌പോര്‍ട്ട്.
3)ആദായനികുതി വകുപ്പ് അനുവദിച്ച പാന്‍ കാര്‍ഡ്.
4) ആര്‍.ടി.ഒമാര്‍ അനുവദിച്ച ഡ്രൈവിംഗ് ലൈസന്‍സ്.
5) കേന്ദ്ര/സംസ്ഥാന ഗവണ്‍മെന്റുകള്‍ അനുവദിച്ച സീരിയല്‍ നമ്പറുള്ള, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍.
6) സ്‌കൂളുകള്‍/കോളേജുകള്‍ എന്നിവ തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്കനുവദിച്ച ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍
7) ദേശസാത്കൃത ബാങ്കുകളുടെ ഫോട്ടോ പതിച്ച പാസ്സ്ബുക്കുകള്‍.
8) ബാങ്കുകള്‍ അനുവദിച്ച ഫോട്ടോ ലാമിനേറ്റ് ചെയ്ത ക്രെഡിറ്റ് കാര്‍ഡുകള്‍.
9) യൂണീക്ക് ഐഡന്റിഫിക്കേഷന്‍ കാര്‍ഡ്- ആധാര്‍, എം-ആധാര്‍, ഇ-ആധാര്‍.
10) കേന്ദ്ര/സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍, ജില്ലാ ഭരണകൂടങ്ങള്‍/, മുനിസിപ്പല്‍ ബോഡികള്‍/പഞ്ചായത്ത് ഭരണകൂടം എന്നിവ അനുവദിച്ചഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍
11) കമ്പ്യൂട്ടറൈസ്ഡ് പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം വഴി ബുക്ക് ചെയ്ത ടിക്കറ്റുകളുമായി സ്ലീപ്പര്‍, സെക്കന്‍ഡ് റിസര്‍വ്ഡ് സിറ്റിംഗ് ക്ലാസുകളില്‍ യാത്ര ചെയ്യുമ്പോള്‍ റേഷന്‍കാര്‍ഡിന്റെ അറ്റസ്റ്റ് ചെയ്ത പകര്‍പ്പും ഫോട്ടോയും, ദേശസാത്കൃത ബാങ്കിന്റെ പാസ്സ്ബുക്കും ഫോട്ടോയും എന്നിവയും തിരിച്ചറിയല്‍ രേഖകളായി പരിഗണിക്കും.
AM/MRD 


(Release ID: 1538122) Visitor Counter : 132


Read this release in: English , Marathi , Gujarati