സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി

2018-19 ല്‍ ഖാരിഫ് വിളകളുടെ താങ്ങുവില വര്‍ദ്ധനയ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം



ചെറുപയറിന്റെ താങ്ങുവിലയില്‍ ക്വിന്റലിന് 1400 രൂപയുടെ വര്‍ദ്ധന
സൂര്യകാന്തിയുടെ താങ്ങുവിലയില്‍ ക്വിന്റലില്‍ 1288 രൂപയുടെ വര്‍ദ്ധന
റാഗിയുടെ താങ്ങുവിലയില്‍ ക്വിന്റലിന് 997 രൂപയുടെ വര്‍ദ്ധന.
സാധാരണ നെല്ലിന്റെ വിലയില്‍ ക്വിന്റലിന് 200 രൂപയുടെ വര്‍ദ്ധന

Posted On: 04 JUL 2018 2:19PM by PIB Thiruvananthpuram

കര്‍ഷകരുടെ വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധന വരത്തക്ക വിധത്തില്‍ 2018-19 കാലത്തേക്ക് എല്ലാ ഖാരിഫ് വിളകളുടെയും താങ്ങുവില വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അംഗീകരിച്ചു.

സമിതിയുടെ ഈ തീരുമാനം ചരിത്രപരമായ ഒന്നാണ്. ഏറ്റവും കുറഞ്ഞത് ഉല്‍പ്പാദനചെലവിന്റെ 150% വരത്തക്കവിധത്തില്‍ താങ്ങുവില മുന്‍കൂട്ടി നിശ്ചയിക്കുമെന്ന 2018-19ലെ കേന്ദ്രബജറ്റിലെ വാഗ്ദാനം പാലിക്കുന്നതാണ് ഈ തീരുമാനം. ഈ പ്രഖ്യാപിത തത്വത്തിന്റെ വിശാല അടിസ്ഥാനത്തില്‍ കാര്‍ഷിക വില നിര്‍ണ്ണയ കമ്മീഷന്‍ (കമ്മീഷന്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ കോസ്റ്റ്‌സ് ആന്റ് പ്രൈസസ്-സി.എ.സി.പി) എല്ലാ ഖാരിഫ് വിളകള്‍ക്കും താങ്ങുവില നിശ്ചയിക്കുകയായിരുന്നു.
2018-19 കാലത്തെ എല്ലാ ഖാരിഫ് വിളകള്‍ക്കും വര്‍ദ്ധിപ്പിച്ച നിശ്ചയിച്ച താങ്ങുവില ചുവടെ:
 

 വാടകയ്‌ക്കെടുക്കുന്ന മനുഷ്യ തൊഴിലാളികള്‍, കാളകളുടെ ജോലി, യന്ത്രങ്ങളുടെ ജോലി, ഭൂമിക്കുള്ള വാടകതുക, കൃഷിക്ക് ആവശ്യമായ വസ്തുക്കളായ വിത്തുകള്‍, വളം, കമ്പോസ്റ്റ് വളം, ജലസേചന ചെലവ്, കൃഷിഭൂമിയില്‍ വരുന്ന മറ്റുചെലവുകളും നടപ്പാക്കുന്നതില്‍ ഉണ്ടാകുന്ന കുറവും കാര്‍ഷികകുടുംബത്തിന്റെ പ്രയത്‌നചെലവ് ഉള്‍പ്പെടെ ചെലവുകള്‍ എല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.   
***      

 


(Release ID: 1537802)