ധനകാര്യ മന്ത്രാലയം
ഇന്ത്യന്‍ നികുതി പരിഷ്‌ക്കരണചരിത്രത്തില്‍ മുമ്പൊന്നുമില്ലാത്ത തരത്തിലുള്ള പരിഷ്‌ക്കാരമായ ജി.എസ്.ടിയുടെ ആദ്യ വര്‍ഷമായ 2018 ജൂലൈ 1 'ജി.എസ്.ടി ദിനമായി' ആഘോഷിക്കും.
ജി.എസ്.ടി കൗണ്‍സിലിന്റെ 27 യോഗങ്ങളിലും സമവായത്തിലൂടെ
തീരുമാനം എടുത്തതിലൂടെ ജി.എസ്.ടി
സഹകരണ ഫെഡറലിസത്തിനുള്ള ഉത്തമ സമര്‍പ്പണം
***
ജി.എസ്.ടി- ' ഒരു രാജ്യം, ഒരു നികുതി, ഒരു വിപണി'- ഇത് ഇന്ത്യയെ സാമ്പത്തിക ഐക്യത്തിലും, 'മേക്ക് ഇന്‍ ഇന്ത്യയുടെ' പ്രോത്സാഹനത്തിലും
'വ്യാപരം ചെയ്യുന്നത് എളുപ്പമാക്കുന്നതിലും' ബന്ധിപ്പിച്ചു.
***
ഇ-വേ ബില്ലിന്റെ നടപ്പാക്കല്‍ രാജ്യത്തുടനീളം തടസമില്ലാത്ത ചരക്കുനീക്കം
ഉറപ്പാക്കി. നിലവിലുണ്ടായിരുന്ന ബഹുതല സങ്കീര്‍ണ്ണ നികുതി ഘടനയ്ക്ക് പകരം വളരെ ലളിതവും സുതാര്യവും സാങ്കേതികവിദ്യയാല്‍ നയിക്കപ്പെടുന്ന
സമ്പ്രദായമായ ജി.എസ്.ടി നടപ്പാക്കി.
Posted On:
30 JUN 2018 12:22PM by PIB Thiruvananthpuram
ചരക്ക് സേവന നികുതി(ജി.എസ്.ടി) നടപ്പാക്കിയശേഷമുള്ള ഒന്നാം വര്‍ഷത്തെ ആഘേഷമാണ് നാളെ കേന്ദ്ര ഗവണ്‍മെന്റ് നടത്തുന്നത്. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ 2017 ജൂണ്‍ 30ന് അര്‍ദ്ധരാത്രി നടന്ന ഒരു വലിയ ചടങ്ങിനെ തുടര്‍ന്ന് 2017 ജൂലൈ 1 നാണ് ജി.എസ്.ടി നിലവില്‍ വന്നത്. നടപ്പാക്കുന്നതിനുള്ള നിരവധി വെല്ലുവിളികളും ഈ വെല്ലുവിളികളോട് നയരൂപകര്‍ത്താക്കളും നികുതിഭരണകര്‍ത്താക്കളും പ്രതികരിക്കുന്നതിനും അതിന്ശരിയായ മറുപടികള്‍ നല്‍കുന്നതിനും സന്നദ്ധതപ്രകടിപ്പിച്ച തുമുള്‍പ്പെടെ ശ്രദ്ധേയമായതുമായിരുന്നു ആദ്യവര്‍ഷം.
എന്നാല്‍ എല്ലാത്തിനുമുപരിയായി, ഇന്ത്യന്‍ നികുതി പരിഷ്‌ക്കരണത്തില്‍ ചരിത്രത്തില്‍ മുമ്പൊന്നുമില്ലാത്ത സംഭവമായ ഇതില്‍ പങ്കാളികളാകാന്‍ ഇന്ത്യയിലെ നികുതിദായകര്‍ കാട്ടിയ സന്നദ്ധതയാണ് ജി.എസ്.ടിയുടെ ആദ്യവര്‍ഷം ലോകത്തിന് നല്‍കിയ ഉദാഹരണം. അതിന്റെ അടിസ്ഥാനത്തില്‍ 2018 ജൂലൈ 1 ഞായറാഴ്ച 'ജി.എസ്.ടി ദിനമായി' ആഘോഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. റെയില്‍വേ, കല്‍ക്കരി, ധനകാര്യ, കോര്‍പ്പറേറ്റ് കാര്യമന്ത്രി ശ്രീ പീയൂഷ് യോഗല്‍ മുഖ്യ അതിഥിതിയായി പരിപാടി നിയന്ത്രിക്കും. ധനകാര്യ സഹമന്ത്രി ശ്രീ. ശിവ് പ്രകാശ് ശുക്ല മുഖ്യാതിഥിയായിരിക്കും.
ജി.എസ്.ടിക്കു മുമ്പ് ഇന്ത്യന്‍ നികുതി സമ്പ്രദായം കേന്ദ്ര, സംസ്ഥാന, പ്രാദേശിക നികുതികളുടെ സങ്കരമായിരുന്നു. ഭരണഘടനാ പ്രകാരം ചരക്കുകള്‍ക്ക് നികുതി ചുമത്താനുള്ള അധികാരം കേന്ദ്ര ഗവണ്‍മെന്റിനാണ്. എന്നാല്‍ അത് ഉല്‍പ്പാദനത്തിന്റെയൂം നിര്‍മ്മാണത്തിന്റെയും ഘട്ടം വരെ പരിമിതപ്പെടുത്തി. അതേസമയം സംസ്ഥാനങ്ങള്‍ക്ക് വില്‍ക്കുന്നതും വാങ്ങുന്നതുമായ വസ്തുക്കള്‍ക്ക് നികുതിചുമത്താനുള്ള അധികാരവും നല്‍കി. കേന്ദ്രത്തിന് മാത്രമാണ് നികുതിസേവനത്തിന്റെ പൂര്‍ണ്ണ അധികാരമുള്ളത്. നികുതി അധികാരത്തിലുള്ള ഈ വിഭജനം ഒരു വിവേചനത്തിന്റെ മേഖലയുണ്ടാക്കി. അത് പല നിയമതര്‍ക്കങ്ങള്‍ക്കും വഴിവച്ചു. ചരക്കും സേവനവും എന്താണെന്ന് നിശ്ചയിക്കുന്നതും ബുദ്ധിമുട്ടുള്ളതായി.
ജി.എസ്.ടിക്ക് വേണ്ടിയുള്ള ഭരണഘടനാ ഭേദഗതിക്കുള്ള ചര്‍ച്ചയില്‍ പരിഹാരം ആവശ്യമുള്ള നിരവധി കടുത്ത വിഷയങ്ങളുണ്ടായിരുന്നു. അതുപോലെ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ ഒത്തുതീര്‍പ്പ് വേണ്ടതും. ഇന്ത്യയെപ്പോലെ വൈവിദ്ധ്യമുള്ള ഒരു രാജ്യത്ത് ജി.എസ്.ടിയെപോലെ വിശാലമായ ഒരു പരിഷ്‌ക്കാരം നടപ്പാക്കുമ്പോള്‍ കേന്ദ്രത്തിന്റേയും വിവിധ സംസ്ഥാനങ്ങളുടെയും താല്‍പര്യങ്ങള്‍ തമ്മില്‍ ഒരു അനുരജ്ഞനം അനിവാര്യമായിരുന്നു. ഉല്‍പ്പാദിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിലുള്ളതും വില്‍ക്കുന്ന സ്ഥലത്തിന്റെ അടിസ്ഥാനത്തിലുള്ളതും, നിരക്ക്ഘടനയും നഷ്ടപരിഹാരവും, പരാതി പരിഹരിക്കം, മദ്യവും പെട്രോളിയം ഉല്‍പ്പന്നങ്ങളും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതുമുള്‍പ്പെടെയുള്ളവയായിരുന്നു ഈ പ്രശ്‌നങ്ങള്‍. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കുറച്ച് സമയം വേണ്ടിവന്നു. ഒടുവില്‍ ഭരണഘടനാ ഭേദഗതി ബില്‍ (122 ഭരണഘടനാഭേദഗതി) 2014 ഡിസംബര്‍ 2014ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. അത് ഭരണഘടനാ നിയമം 2016(101 ഭേദഗതി) ആയി 2016 സെപ്റ്റംബര്‍ മുതല്‍ പ്രാബല്യത്തില്‍ വന്നു.
ഭരണഘടനാനുചേ്ഛദം 279 എ യുടെ അടിസ്ഥാനത്തില്‍ ചരക്ക് സേവന നികുതി കൗണ്‍സില്‍ (കൗണ്‍സില്‍) 2016 സെപ്റ്റംബര്‍ 12 മുതല്‍ പ്രാബല്യത്തില്‍ വരുന്നതായി വിജ്ഞാപനം ചെയ്തു. കേന്ദ്ര ധനകാര്യമന്ത്രി( കൗണ്‍സിലിന്റെ ചെയര്‍മാന്‍), റവന്യുവകുപ്പ് സഹമന്ത്രി, സംസ്ഥാനങ്ങളിലെ ധനകാര്യ, നികുതിവകുപ്പ് മന്ത്രിമാര്‍ എന്നിവര്‍ അംഗങ്ങളുമായുള്ളതാണ് കൗണ്‍സില്‍. ജി.എസ്.ടിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് ശിപാര്‍ശ നല്‍കാനും കൗണ്‍സിലിനെ ചുമതലപ്പെടുത്തി. കൗണ്‍സില്‍ 27 തവണ യോഗം ചേര്‍ന്നു. എന്നാല്‍ ഇന്നുവരെ ഒരു വിഷയത്തിലും തീരുമാനം എടുക്കാന്‍ വോട്ടിംഗ് വേണ്ട സാഹചര്യം ഉണ്ടായില്ല. എല്ലാ തീരുമാനങ്ങളും സമവായത്തിലൂടെയാണ് എടുത്തത്. ജി.എസ്.ടിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലുമുള്ള കേന്ദ്ര-സംസ്ഥാന ആശയവിനിമയത്തില്‍ ഇന്നുവരെ കണ്ടുവന്നത് സഹകരണ ഫെഡറലിസത്തിനുള്ള മകുടോദാഹരണമാണ്.
സി.ജി.എസ്.ടി നിയമം, യു.റ്റി.ജി.എസ്.ടി നിയമം, ഐ.ജി.എസ്.ടി നിയമം, ജി.എസ്.ടി നിയമം(സംസ്ഥാനങ്ങള്‍ക്ക് വേണ്ടി സമഗ്രമായുള്ളത്) എന്നിങ്ങനെ നാലുനിയമങ്ങള്‍ ഇതിന് വേണ്ടി പാസ്സാക്കുകയും 2017 ഏപ്രില്‍ 12ന് വിജ്ഞാപനം ചെയ്യുകയും ചെയ്തു. മറ്റെല്ലാ സംസ്ഥാനങ്ങളും(ജമ്മു കാഷ്മീര്‍ ഒഴികെ) കേന്ദ്രഭരണപ്രദേശങ്ങളും അവരുടെ ബന്ധപ്പെട്ട നിയമസഭകളില്‍ എസ്.ജി.എസ്.ടി നിയമങ്ങള്‍ പാസ്സാക്കുകയും ചെയ്തു. 2017 ജൂലൈ എട്ടിന് ജമ്മുകാഷ്മീര്‍ കൂടി എസ്.ജി.എസ്.ടി നിയമം പാസ്സാക്കിയതോടെ ഇന്ത്യയുടെ സാമ്പത്തിക സംശ്ലേഷണം പൂര്‍ത്തിയായി. അതിനെത്തുടര്‍ന്ന് കേന്ദ്ര ഗവണ്‍മെന്റ് സി.ജി.എസ്.ടി നിയമം ജമ്മു കാഷ്മീരിലേക്കുകൂടി വ്യാപിപ്പിച്ചു. 2017 ജൂണ്‍ 22ന് ജി.എസ്.ടിക്ക് വേണ്ടി ആദ്യ വിജ്ഞാപനം പുറത്തിറക്കുകയും സി.ജി.എസ്.ടിയിലെ ചില വകുപ്പുകളും വിജ്ഞാപനം ചെയ്തു. അതുമുതല്‍ വിഭാഗങ്ങള്‍, ചട്ടങ്ങള്‍, ചട്ടങ്ങള്‍ക്കുള്ള ഭേദഗതി, പിഴ ഒഴിവാക്കല്‍, തുടങ്ങിയവയ്ക്കായി സി.ജി.എസ്.ടിക്കായി 103 വിജ്ഞാപനങ്ങള്‍ ഇറക്കിയിട്ടുണ്ട്. ഐ.ജി.എസ്.ടി, യു.ടി.ജി.എസ്.ടി, ജി.എസ്.ടി (സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം) നിയമങ്ങളുടെ അടിസ്ഥാനത്തില്‍ യഥാക്രമം 13,28,1 വിജ്ഞാപനങ്ങളും ഇറക്കിയിട്ടുണ്ട്. അതിന് പുറമെ സി.ജി.എസ്.ടി, ഐ.ജി.എസ്.ടി, യു.ടി.ജി.എസ്.ടി, ജി.എസ്.ടി (സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം) നിയമങ്ങളുടെ അടിസ്ഥാനത്തില്‍ നിരക്കുകളുമായി ബന്ധപ്പെട്ട് യഥാക്രമം 59,63,59, 8 വിജ്ഞാപനങ്ങളും പുറത്തിറക്കി. അതുപോലെ എല്ലാ സംസ്ഥാനങ്ങളും ബന്ധപ്പെട്ട എസ്.ജി.എസ്.ടി നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിജ്ഞാപനങ്ങള്‍ ഇറക്കിയിട്ടുണ്ട്. വിജ്ഞാപനങ്ങള്‍ക്ക് പുറമെ ശരിയായ ഉദ്യോഗസ്ഥര്‍, കയറ്റുമതി ലളിതമാക്കുക, വിവിധ ഫോമുകള്‍ പൂരിപ്പിക്കാനുള്ള അവസാനദിവസം നീട്ടുക തുടങ്ങിയ വിവിധ വിഷയങ്ങളില്‍ 53 സര്‍ക്കുലറുകളും 14 ഉത്തരവുകളും സി.ബി.ഐ.സി പുറത്തിറക്കിയിട്ടുണ്ട്.
സവിശേഷമായ ഫെഡറല്‍ സംവിധാനം മൂലം ഇന്ത്യ ദ്വിമുഖ ജി.എസ്.ടി മാതൃകയാണ് സ്വീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരേ സമയത്ത് തന്നെ കേന്ദ്രത്തിനും സംസ്ഥാനത്തിനും നികുതി ചുമത്താം. അതായത് ചരക്കുകള്‍ക്കോ, സേവനങ്ങള്‍ക്കോ, അല്ലെങ്കില്‍ രണ്ടിനുമോ. കേന്ദ്രം ചുമത്തുന്ന ജി.എസ്.ടിയെ കേന്ദ്ര ജി.എസ്.ടിയെന്നും (കേന്ദ്ര നികുതി/സി.ജി.എസ്.ടി) സംസ്ഥാനം ചുമത്തുന്നതിനെ സംസ്ഥാന ജി.എസ്.ടി(സംസ്ഥാന നികുതി/എസ്.ജി.എസ്.ടി) എന്നും വിളിക്കും. നിയമസഭകളിലില്ലാത്ത കേന്ദ്ര ഭരണപ്രദേശങ്ങളിലെ സംസ്ഥാന ജി.എസ്.ടിയെ യു.ടി.ജി.എസ്.ടി എന്നും വിളിക്കും. സി.ജി.എസ്.ടിയും എസ്.ജി.എസ്.ടിയും/യു.ടി.ജി.എസ്.ടി എന്നിവ എല്ലാ സംസ്ഥാനത്തിനുള്ളിലെ വിതരണത്തിനും ചുമത്താം. സംസ്ഥാനത്തിന് പുറത്തുള്ള ചരക്കുകളുടെ വിതരണത്തില്‍ സംയോജിത ജി.എസ്.ടി (സംയോജിത് നികുതി/ ഐ.ജി.എസ്.ടി) ചുമത്തും. വാറ്റിന്റെ മേഖലയില്‍ ഇന്ത്യയുടെ സവിശേഷ സംഭാവനയാണ് ഐ.ജി.എസ്.ടി മാതൃക. ചരക്കുകളുടേയോ, സേവനങ്ങളുടേയോ അല്ലെങ്കില്‍ രണ്ടിന്റേയുമോ അന്തര്‍സംസ്ഥാന വിതരണത്തില്‍ സി.ജി.എസ്.ടിയും എസ്.ജി.എസ്.ടി ചേര്‍ന്നുളള ഐ.ജി.എസ്.ടി നികുതിയും ചുമത്താം എന്നതാണ് ഐ.ജി.എസ്.ടി മാതൃക വ്യക്തമാക്കുന്നത്.
ഇ-വേ (ഇലക്‌ട്രോണിക് വേ) ബില്ലിന്റെ നടപ്പാക്കല്‍ മുന്‍കാലത്തില്‍ നിന്ന് 'വകുപ്പ് പോലീസ് മാതൃക'യില്‍ നിന്നും'സ്വയം പ്രഖ്യാപന മാതൃക' എന്നതിലേക്കുള്ള ബൃഹത്തായ ഒരു മാറ്റമാണ്. രാജ്യത്താകമാനം ചരക്ക് നീക്കുന്നതിന് ഒരു ഇ-വേ ബില്‍ എന്നതാണ് ഇത് വിവക്ഷിക്കുന്നത്. ഇതിലൂടെ രാജ്യത്താകമാനം തടസമില്ലാതെ ചരക്കുകളുടെ സ്വതന്ത്ര നീക്കം ഉറപ്പാക്കുന്നു. എല്ലാ അന്തര്‍സംസ്ഥാന ചരക്ക് നീക്കത്തിനും ഇ-വേ ബില്‍ 2018 ഏപ്രില്‍ 1 മുതല്‍ നിര്‍ബന്ധമാക്കി. സംസ്ഥാനങ്ങള്‍ക്കുള്ളിലെ ചരക്ക് നീക്കവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ സംസ്ഥാനങ്ങള്‍ക്കുള്ളിലെ ഇ-വേ ബില്‍ നിയമം വിജ്ഞാപനം ചെയ്യണം. 2018 ജൂണ്‍ 16 മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ ഡല്‍ഹി എന്‍.സി.ടിയിലേതാണ് ഏറ്റവും അവസാനത്തേത്.
കയറ്റുമതി, ചെറുകിട വ്യാപാരവും വ്യവസായവും, കൃഷി, വ്യവസായം, സാധാരണ ഉപഭോക്താക്കള്‍ എന്നിവരെ കൂട്ടിയിണക്കിക്കൊണ്ടുള്ള ബഹുതല ഗുണങ്ങളാണ് ജി.എസ്.ടിയുണ്ടാക്കുന്നത്. 'മേക്ക് ഇന്‍ ഇന്ത്യ'ക്ക് ഇപ്പോള്‍ തന്നെ ജി.എസ്.ടി പ്രോത്സാഹനമായിട്ടുണ്ട്. അതുപോലെ ഇന്ത്യയില്‍ 'വ്യാപാരം ചെയ്യുന്നത് ലളിതവു'മാക്കിയിട്ടുണ്ട്. ഒന്നിലധികം നികുതികളെ ജി.എസ്.ടിയിലൂടെ ഒന്നിപ്പിച്ചുകൊണ്ട് പരോക്ഷനികുതികളെ ഒന്നിപ്പിച്ച് ഇന്ത്യയുടെ സാമ്പത്തിക ഐക്യപ്പെടുത്തലിന് വഴിതെളിച്ചു.
എല്ലാ പുതിയ മാറ്റങ്ങള്‍ക്കും അതിന്റേതായ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകും. ജി.എസ്.ടിപോലുള്ള ഒരു സമഗ്രമായ മാറ്റം ഗവണ്‍മെന്റിന് മാത്രമല്ല, വ്യാപാരസമൂഹം, നികുതിഭരണം, എന്തിന് രാജ്യത്തെ പൊതുപൗരനുപോലും ചില വെല്ലുവിളികള്‍ ഉയര്‍ത്തും.പുതിയ ഭരണക്രമത്തെക്കുറിച്ചുള്ള പരിചയകുറവ്, ഐ.ടി. സംവിധാനം, നിയമപരമായ വെല്ലുവിളികള്‍, റിട്ടേണുകളുടെ ഫയലിംഗ്, അനുരജ്ഞനം, പരിവര്‍ത്തന ക്രഡിറ്റ് കൈമാറുന്നത് എന്നിവയുമായി ബന്ധപ്പെട്ടതാണ് ചില വെല്ലുവിളികള്‍. ജി.എസ്.ടിയിലെ പല നടപടിക്രമങ്ങളും ഓണ്‍ലൈന്‍ വഴി ഇതുവരെ റിട്ടേണുകളും മറ്റ് ഔപചാരികതളും ചെയ്യാത്ത, പ്രത്യേകിച്ച് ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് പുതിയതാണ്.
രാജ്യവ്യാപകമായി വ്യാപാരികള്‍, ഉപഭോക്താക്കള്‍, നികുതിദായകര്‍ എന്നിവരില്‍ നിന്നും ലഭിക്കുന്ന പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ദ്ദേശങ്ങള്‍ കൂട്ടിചേര്‍ത്ത് ഹ്രസ്വകാല-ദീര്‍ഘകാല പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ദേശീയ ആന്റി പ്രോഫറ്ററിംഗ് അതോറിറ്റി കൂടുതല്‍ ലാഭം സംബന്ധിച്ച വിവിധ പരാതികളില്‍ പരിശോധന ആരംഭിക്കുകയും ചില കേസുകളില്‍ ഉപഭോക്താവിന്റെ താല്‍പര്യം സംരക്ഷിക്കുന്നതിന് ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. റീഫണ്ട്, മാന്വല്‍ ഫൈലിംഗ്, റീഫണ്ടിന്റെ പ്രോസസിംഗ് എന്നിവ നല്‍കുന്നത് വേഗത്തിലാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ സി.ബി.ഐ.സിയുടെയും സംസ്ഥാനങ്ങളുടെയും ഫീല്‍ഡ് രൂപീകരണം നയിക്കുന്നതിനുള്ള വ്യക്തതവരുത്തുന്ന സര്‍ക്കുലറുകളും വിജ്ഞാപനങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ജി.എസ്.ടി പോര്‍ട്ടലിലെ ചെറിയ സാങ്കേതിക പിശകുകള്‍ മൂലം നികുതിദായകര്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി ഗവണ്‍മെന്റ് ഒരു ഐ.ടി പ്രശ്‌നപരിഹാര സംവിധാനത്തിന് രൂപം നല്‍കിയിട്ടുണ്ട്.
ജി.എസ്.ടിയുടെ അവതരണം ഇന്ത്യന്‍ സമ്പദ്ഘടനയെ സംബന്ധിച്ചിടത്തോളം ഒരു വന്‍ മാറ്റമാണുണ്ടാക്കിയത്. ഇത് ബഹുതല, സങ്കീര്‍ണ്ണ, പരോക്ഷ നികുതി ഘടനയെ വളരെ ലളിതവും സുതാര്യവും സാങ്കേതികവിദ്യ നയിക്കുന്നതുമായ ഒരു നികുതി ഭവരണസംവിധാധനം കൊണ്ട് മാറ്റിയിരിക്കുകയാണ്. ഇതിലൂടെ അന്തര്‍സംസ്ഥാന വ്യാപാരത്തിനും വാണിജ്യത്തിനുമുണ്ടായിരുന്ന തടസങ്ങളെ മാറ്റി ഇന്ത്യയെ ഒരു ഏകീകൃത പൊതുവിപണിയാക്കി മാറ്റി. നികുതികളുടെ കുത്തൊഴുക്കിനെ ഇല്ലാതാക്കുകയും കൈമാറ്റ ചെലവ് കുറച്ചതും വഴി ഇത് രാജ്യത്ത് വ്യാപാരം ചെയ്യുന്നത് ലളിതമാക്കി. 'മേക്ക് ഇന്‍ ഇന്ത്യയ്'പ്രചരണത്തിന് ഇത് കൂടുതല്‍ വേഗത നല്‍കി. 'ഒരു ദേശം, ഒരു നികുതി, ഒരു വിപണി' എന്നിവയ്ക്ക് ജി.എസ്.ടി വഴിവച്ചു.
***
(Release ID: 1537331)
Visitor Counter : 152