വിനോദസഞ്ചാര മന്ത്രാലയം

അമേരിക്കയിലെ ഇന്‍ക്രഡിബിള്‍ ഇന്ത്യ റോഡ്‌ഷോകളില്‍ ടൂറിസം മന്ത്രി പങ്കെടുക്കും

ന്യൂയോര്‍ക്കും ചിക്കാഗോയും ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ 2018 ജൂണ്‍ 18 മുതല്‍ 22 വരെ അത്ഭുത ഇന്ത്യാ പ്രചരണം.

Posted On: 15 JUN 2018 4:16PM by PIB Thiruvananthpuram

    കേന്ദ്ര ടൂറിസം( സ്വതന്ത്ര ചുമതല) സഹമന്ത്രി ശ്രീ. കെ. ജെ. അല്‍ഫോണ്‍സ് 2018 ജൂണ്‍ 18 മുതല്‍ 22വരെ അമേരിക്കന്‍ ഐക്യനാടുകളില്‍ നടക്കുന്ന ' ഇന്‍ക്രഡിബിള്‍ ഇന്ത്യാ റോഡ് ഷോ' ശൃംഖലകളില്‍ പങ്കെടുക്കും. ന്യൂയോര്‍ക്ക്, ചിക്കാഗോ, ഹൂസറ്റന്‍ ഉള്‍പ്പെടെ യു.എസിലെ നിരവധി പ്രമുഖ നഗരങ്ങളില്‍ റോഡ്‌ഷോ സംഘടിപ്പിക്കുന്നുണ്ട്.

    ഇന്‍ക്രഡിബിള്‍ ഇന്ത്യാ റോഡ് ഷോയോടനുബന്ധിച്ച് ബി 2 ബി ആശയവിനിമയം, അവതരണം, പത്രസമ്മേളനങ്ങള്‍ എന്നിവയും ഇന്ത്യന്‍ പ്രതിനിധി സംഘം സംഘടിപ്പിക്കും. കേന്ദ്ര ടൂറിസം മന്ത്രി മുഖ്യപ്രഭാഷണവും ഇന്‍ക്രഡിബിള്‍ ഇന്ത്യാ അവതരണം ടൂറിസം വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീ. സുമന്‍ബില്ലയും നടത്തും. ' നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട വിനോദസഞ്ചാര കേന്ദ്രം' എന്ന നിലയില്‍ ഇന്ത്യയെ ഉയര്‍ത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെയായിരിക്കും അവതരണം. റോഡ്‌ഷോയുടെ ഭാഗമായി സാംസ്‌ക്കാരികപരിപാടികളും ഉണ്ടാകും. ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശ സഞ്ചാരികളുടെ ശതമാനത്തില്‍ ലോകത്തെ മൂന്ന് സ്രോതസ് രാജ്യങ്ങളില്‍ ഒന്നാണ് യു.എസ്.എ. 2018 ഏപ്രിലില്‍ മൊത്തം എത്തിച്ചേര്‍ന്ന വിദേശസഞ്ചാരികളില്‍ 11.21% ത്തോടെ യു.എസ്.എ രണ്ടാമത്തെ സ്രോതസ് രാജ്യമായിരുന്നു.
    ഇതിന് പുറമെ 2018 ജൂണ്‍ 22ന് ചിക്കാഗോയില്‍ സംഘടിപ്പിക്കുന്ന  ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്ക കണ്‍വെന്‍ഷനിലും മന്ത്രി പങ്കെടുക്കും.ിക്കുന്ന  ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്ക കണ്‍വെന്‍ഷനിലും മന്ത്രി പങ്കെടുക്കും.

 



(Release ID: 1535862) Visitor Counter : 41


Read this release in: English