നിതി ആയോഗ്‌

സമ്മിശ്ര ജല വിഭവ മാനേജ്‌മെന്റ് സൂചികയുമായി നിതി ആയോഗ്

Posted On: 13 JUN 2018 3:57PM by PIB Thiruvananthpuram

ജലവിഭവ മാനേജ്‌മെന്റ് രംഗത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായുള്ള ഒരു സമ്മിശ്ര സൂചികയ്ക്ക് (കോംപോസിറ്റ് വാട്ടര്‍ മാനേജ്‌മെന്റ് ഇന്‍ഡക്‌സ്) നിതി ആയോഗ് രൂപം നല്‍കി. അടിയന്തര പ്രാധാന്യത്തോടെ ജലത്തിന്റെ കാര്യക്ഷമവും, മിതവുമായ ഉപയോഗത്തിനും, ജലത്തിന്റെ പുന ചംക്രമണത്തിനും സംസ്ഥാനങ്ങളെയും, കേന്ദ്ര ഭരണ പ്രദേശങ്ങളെയും പ്രചോദിപ്പിക്കുകയാണ് സൂചികയുടെ ലക്ഷ്യം. ജല സ്രോതസ്സുകളുടെ ലഭ്യതയിലെ പരിമിതികളും വര്‍ദ്ധിച്ച് വരുന്ന ജലത്തിന്റെ ആവശ്യവും കണക്കിലെടുത്ത് സുസ്ഥിര ജലവിഭവ മാനേജ്‌മെന്റിന് ഏറെ പ്രാധാന്യം കൈവന്നിട്ടുണ്ട്. ജല സ്രോതസ്സുകള്‍ കൈകാര്യം ചെയ്യുന്നതില്‍ അനുയോജ്യമായ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കാനും സൂചിക ഉപയോഗപ്പെടുത്താം. സംസ്ഥാനങ്ങളുമായും, വിദഗ്ദ്ധരുമായും നടത്തിയ വിപുലമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് സൂചികയ്ക്ക് രൂപം നല്‍കിയിട്ടുള്ളത്.
ND  MRD – 485
***



(Release ID: 1535454) Visitor Counter : 38


Read this release in: English , Hindi , Marathi , Tamil