റെയില്‍വേ മന്ത്രാലയം

റെയില്‍വേ മന്ത്രി രണ്ട് പുതിയആപ്പുകള്‍ഉദ്ഘാടനം ചെയ്തു

Posted On: 11 JUN 2018 3:20PM by PIB Thiruvananthpuram

റെയില്‍വേയ്ക്ക്ഇതാദ്യമായി പൂര്‍ണ്ണമായിഡിജിറ്റലൈസ്‌ചെയ്ത പരാതി പരിഹാരസംവിധാനം സ്വായത്തമായി.
ട്രെയിന്‍ യാത്രക്കാരുടെ പരാതികള്‍വേഗത്തില്‍ പരിഹരിക്കുന്നതിന് റെയില്‍മദത് എന്ന ആപ്പ്‌റെയില്‍വേ മന്ത്രി ശ്രീ. പീയൂഷ്‌ഗോയല്‍ ന്യൂഡല്‍ഹിയില്‍ഉദ്ഘാടനം ചെയ്തു. ഇത് ഉപയോഗിച്ച്‌യാത്രക്കാര്‍ പരാതിരജിസ്റ്റര്‍ചെയ്താല്‍ ഉടന്‍ തന്നെ ഒരുഐ.ഡി.നമ്പര്‍ ലഭിക്കുംഒപ്പം പരാതിഓണ്‍ലൈനായിതന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്‌സത്വര നടപടികള്‍ക്കായികൈമാറും. പരാതിയിന്മേല്‍കൈക്കൊണ്ട നടപടിഎസ്.എം.എസ്. ആയിയാത്രക്കാരന് ലഭിക്കും. ഒപ്പംയാത്രയ്ക്കിടെആവശ്യമായിവരുന്ന വിവിധ ഹെഡ് ലൈന്‍ നമ്പരുകളും ഇതില്‍ലഭ്യമാണ്.
ട്രെയിന്‍ യാത്രയ്ക്കിടെയാത്രക്കാര്‍ക്ക് ഐ.ആര്‍സി.റ്റി.സി നല്‍കുന്ന ഭക്ഷണത്തിന്റെവിശദാംശങ്ങള്‍ലഭ്യമാക്കുന്ന 'മെനു ഓണ്‍ റെയില്‍സ്'മൊബൈല്‍ആപ്പും ശ്രീ. പീയൂഷ്‌ഗോയല്‍ഉദ്ഘാടനം ചെയ്തു. ട്രെയിനുകളില്‍ലഭ്യമാക്കുന്ന വിഭവങ്ങള്‍, അവയുടെവലിപ്പം, വിലഎന്നിവയെല്ലാം ഈ അപ്പിലൂടെ അറിയാന്‍ കഴിയും. ട്രെയിനില്‍ ഭക്ഷണ  സാധനങ്ങള്‍ക്ക്കൂടുതല്‍വിലഈടാക്കുന്നത്തടയാനും ഇതിലൂടെകഴിയും.
ND  MRD – 478
***



(Release ID: 1535111) Visitor Counter : 74