തെരഞ്ഞെടുപ്പ് കമ്മീഷന്‍

കേരളത്തില്‍ നിന്ന് ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ 21 ന്

प्रविष्टि तिथि: 30 MAY 2018 12:20PM by PIB Thiruvananthpuram

കേരളത്തില്‍ നിന്ന് ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ 21 ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം അടുത്തമാസം (2018 ജൂണ്‍ 4) തിങ്കളാഴ്ച പുറപ്പെടുവിക്കും. അടുത്ത മാസം 11 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. സൂക്ഷ്മ പരിശോധന പിറ്റേന്ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ജൂണ്‍ 14 ആണ്. വോട്ടെടുപ്പ് ജൂണ്‍ 21 ന് രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെ ആയിരിക്കും. വോട്ടെണ്ണല്‍ അന്ന് തന്നെ വൈകിട്ട് 5 മണിക്ക് നടക്കും.

ശ്രീ. പി.ജെ. കുര്യന്‍, ശ്രീ. ജോയ് എബ്രഹാം, ശ്രീ. സി.പി. നാരായണന്‍ എന്നിവരുടെ രാജ്യസഭാ കാലാവധി ജൂലൈ ഒന്നിന് പൂര്‍ത്തിയാകും.
ND   MRD – 434
***


(रिलीज़ आईडी: 1533984) आगंतुक पटल : 82
इस विज्ञप्ति को इन भाषाओं में पढ़ें: English , Bengali