വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം

മേഘാലയിലെ ടെലികോം വികസനത്തിന് 3911 കോടി രൂപയുടെ പദ്ധതികള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി

Posted On: 23 MAY 2018 3:49PM by PIB Thiruvananthpuram

മേഘാലയയിലെ വടക്കുകിഴക്കന്‍ പ്രദേശങ്ങള്‍ക്കുള്ള സമ്പൂര്‍ണ്ണ ടെലികോം വികസനാസൂത്രണത്തിന് യൂണിവേഴ്‌സല്‍ സര്‍വ്വീസ് ഒബ്ലിഗേഷന്‍ ഫണ്ട് (യുഎസ്ഒഎഫ്) ന്റെ സഹായത്തോടെ  3911 കോടി രൂപയ്ക്കുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.  കൂടാതെ 2014 സെപ്തംബര്‍ 10ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍  വടക്കു കിഴക്കന്‍ മേഘലക്ക് മ്പൂര്‍ണ്ണ ടെലികോം വികസനാസൂത്രണത്തിന് അനുവദിച്ച 5336.18 കോടി രൂപയുടെ പദ്ധതി 8120.81 കോടി രൂപയുടെതാക്കി ഉയര്‍ത്താനും അനുമതി നല്‍കി.

മേഘായയിലെ തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ 2ജി, 4ജി കവറേജുകള്‍ ലഭിക്കുവാനും, മേഘാലയയിലെ ദേശീയ പാതകളില്‍ പരിധിയില്ലാതെ 2ജി, 4ജി കവറേജുകള്‍ ലഭ്യമാക്കാനും ഇത് ഉപകരിക്കും. ടെലികോം ശൃംഖലകള്‍ ശക്തമാക്കുന്നതിലൂടെ മേഘാലയയിലെ മൊബൈല്‍ ബന്ധങ്ങള്‍ മെച്ചപ്പെടുകയും, ജനങ്ങള്‍ക്ക് ഭരണനിര്‍വ്വഹണവും, വിവരങ്ങളും, ആശയവിനിമയവും ഒരുപോലെ പ്രാപ്യമാക്കുന്നത് ഉറപ്പാക്കുകയും ചെയ്യും. സാമൂഹിക സാമ്പത്തിക വികസനത്തോടൊപ്പം  ഇത് മേഘാലയയിലെ വിദൂര സ്ഥലങ്ങളിലുള്ളവര്‍ക്ക് വിവരസാങ്കേതിക വിദ്യയുടെ നേട്ടങ്ങള്‍ ലഭ്യമാകുകയും ചെയ്യും. ബ്രോഡ് ബാന്‍ഡ്, ഇന്റര്‍നെറ്റ് ലഭ്യതയോടെ കവറേജില്ലാത്ത പ്രദേശങ്ങളില്‍ നൂതന നൈപുണ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
GK  MRD –422
***

 


(Release ID: 1533339) Visitor Counter : 95
Read this release in: English , Tamil , Telugu , Kannada