ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കേരളത്തിലെ നിപ്പാവൈറസ് ബാധ കേന്ദ്ര ആരോഗ്യ മന്ത്രി വിലയിരുത്തി

സ്ഥിതി നിയന്ത്രണ വിധേയമെന്നുംആശയ്ക്ക്ഇടയില്ലെന്നും
ശ്രീ. ജെ.പി.നദ്ദ

Posted On: 22 MAY 2018 3:02PM by PIB Thiruvananthpuram

നിപ്പാവൈറസ് ബാധയെതുടര്‍ന്നുള്ളകേരളത്തിലെസ്ഥിതിഗതികേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ. ജെ.പി. നദ്ദ സസൂക്ഷ്മം നിരീക്ഷിച്ച്‌വരികയാണ്. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമസെക്രട്ടറി ശ്രീമതി പ്രീതിസുധന്‍, ഐ.സി.എം.ആര്‍ഡയറക്ടര്‍ ജനറല്‍ഡോ. ബല്‍റാം ഭാര്‍ഗവഎന്നിവരുമായി ചര്‍ച്ച നടത്തിയകേന്ദ്ര മന്ത്രി വൈറസ് ബാധ പടരുന്നത്തടയാനും, ചികിത്സയ്ക്കുംകേരളത്തിന് എല്ലാവിധ സഹായവും നല്‍കണമെന്നും നിര്‍ദ്ദേശിച്ചു. കേന്ദ്ര മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരംഇപ്പോള്‍കേരളത്തിലെത്തിയിട്ടുള്ളദേശീയരോഗ പ്രതിരോധ കേന്ദ്രത്തില്‍ (എന്‍.സി.ഡി.സി) നിന്നുള്ളസംഘംരോഗ ബാധിത പ്രദേശങ്ങള്‍സന്ദര്‍ശിച്ച്‌സംസ്ഥാന ഗവണ്‍മെന്റിന് ആവശ്യമായസഹായം നല്‍കിവരികയാണ്.

രോഗംആദ്യംറിപ്പോട്ട്‌ചെയ്തകോഴിക്കോട്ജില്ലയിലെ പേരാമ്പ്രയിലെ വീട്‌കേന്ദ്ര സംഘംസന്ദര്‍ശിച്ചു. നിപ്പ വൈറസ് ബാധ മൂലംമരണമടഞ്ഞ കുടുംബത്തിന്റെവീട്ടുവളപ്പിലെകിണറില്‍ നിന്ന് നിരവധി വവ്വാലുകളെകണ്ടെത്തുകയുണ്ടായി. ഇവയില്‍ചിലതിനെ വിദഗ്ദ്ധ പരിശോധനയ്ക്കായിലബോറട്ടറിയിലേയ്ക്ക്അയച്ചിട്ടുണ്ട്.സമീപ പ്രദേശങ്ങളിലെഅറുപതോളം പേരുടെരക്ത സാമ്പിളുകളും വിദഗ്ദ്ധ പരിശോധനയ്ക്കായിഅയച്ചിട്ടുണ്ട്.

കോഴിക്കോട്ടെ എന്‍.സി.ഡി.സി. ശാഖയിലുള്ളഒരുമെഡിക്കല്‍സംഘത്തെയുംസംസ്ഥാനത്തെ സഹായിക്കുന്നതിനായി നിയോഗിച്ചിട്ടുണ്ട്. ഇതുവരെവൈറസ് ബാധയുണ്ടെന്ന്‌സംശയിക്കുന്ന ഏഴ് പേരെകോഴിക്കോട്‌ബേബി മെമ്മോറിയല്‍ ആശുപത്രി, കോഴിക്കോട്ഗവണ്‍മെന്റ്‌മെഡിക്കല്‍കോളേജ്, കൊച്ചിയിലെഅമൃതമെഡിക്കല്‍കോളേജ്എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 
നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍വരുന്ന കിംവദന്തികള്‍വിശ്വസിക്കരുതെന്നും ആശങ്ക പടര്‍ത്തരുതെന്നും ശ്രീ. ജെ.പി. നദ്ദ ജനങ്ങളോട്ആവശ്യപ്പെട്ടു.

നിപ്പ വൈറസ് ബാധിതരോഗികളെചികിത്സിക്കുന്ന ആശുപത്രികളും, ആരോഗ്യ പ്രവര്‍ത്തകരും നിര്‍ദ്ദിഷ്ട ഐ.സി.പി. മാര്‍ഗ്ഗ രേഖകള്‍കര്‍ശനമായി പാലിക്കണമെന്ന്‌കേന്ദ്ര സംഘം നിര്‍ദ്ദേശിച്ചു. ഡയഗ്നോസ്റ്റിക്കിറ്റുകള്‍, പരിചരിക്കുന്നവര്‍ക്കുള്ളകൈയുറ, ഗൗണ്‍, മാസ്‌ക്ക്മുതലായവയുടെലഭ്യതയുംകേന്ദ്ര ആരോഗ്യ മന്ത്രാലയംഉറപ്പ്‌വരുത്തിയിട്ടുണ്ട്.

കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍കൈക്കൊണ്ട സത്വര നടപടികളുടെ ഫലമായി നിപ്പാവൈറസ് ബാധ മറ്റ് പ്രദേശങ്ങളിലേയ്ക്ക് പടരാനുള്ള സാധ്യതയില്ല. മണിപ്പാലിലെവൈറസ്‌റിസര്‍ച്ച്ഡയഗ്നോസ്റ്റിക്‌ലബോറട്ടി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌വൈറോളജിമുതലായസ്ഥാപനങ്ങള്‍ രോഗ നിര്‍ണ്ണയവുമായി ബന്ധപ്പെട്ട ഏത്തരംവെല്ലുവിളികളും നേരിടുന്നത്‌സജ്ജമാണെന്ന്‌കേന്ദ്ര ആരോഗ്യ മന്ത്രി അറിയിച്ചു.

ND  MRD –411
***
 


(Release ID: 1533094)
Read this release in: English , Hindi , Tamil