ഉപരാഷ്ട്രപതിയുടെ കാര്യാലയം
ക്ലാസിക്കല്‍ ഇന്ത്യന്‍ കലാരൂപങ്ങളെ അവഗണിക്കരുത് : ഉപരാഷ്ട്രപതി; അഷ്ടപദിയാട്ടത്തെ പുനരുജീവിപ്പിക്കുന്നത് നിധി വീണ്ടെടുക്കുന്നത് പോലെയെന്ന് വെങ്കയ്യനായിഡു
പോസ്റ്റഡ് ഓണ്‍:
21 MAY 2018 5:01PM by PIB Thiruvananthpuram
ക്ലാസിക്കല്‍ ഇന്ത്യന്‍ കലാരൂപങ്ങളെ നാം ഒരിക്കലും അവഗണിക്കരുതെന്ന് ഉപരാഷ്ട്രപതി ശ്രീ. എം. വെങ്കയ്യ നായിഡു പറഞ്ഞു. ജയദേവ കവി 12-ാം നൂറ്റാണ്ടില്‍ രചിച്ച ഗീതാ ഗോവിന്ദത്തെ ആസ്പദമാക്കിയുള്ള പുരാതന നൃത്ത നാടക രൂപമായ അഷ്ടപദിയാട്ടത്തിന്റെ വീണ്ടെടുക്കല്‍ ചടങ്ങ് ഗുരുവായൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ സമ്പന്നമായ കലാപൈതൃത്തെ രാജ്യം സംരക്ഷിച്ചിട്ടുണ്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ ചില ക്ലാസിക്കല്‍ ഇന്ത്യന്‍ കലാരൂപങ്ങള്‍ അവഗണന മൂലം ക്രമേണ മാഞ്ഞുപോയിക്കൊണ്ടിരിക്കുകയാണെന്ന് ഉപരാഷ്ട്രപതി ചൂട്ടിക്കാട്ടി. ഈ നിര്‍ഭാഗ്യകരമായ സാഹചര്യം നിലനില്‍ക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അഷ്ടപതിയാട്ടത്തെ വീണ്ടെടുക്കുകയെന്നത് കുഴിച്ചിട്ട നിധി വീണ്ടെടുക്കുന്നതുപോലെയാണെന്ന് ശ്രീ. നായിഡു അഭിപ്രായപ്പെട്ടു. ഉദാത്ത സാഹിത്യ കൃതിയായ ഗീതാ ഗോവിന്ദത്തെ ആസ്പദമാക്കിയുള്ള അഷ്ടപതിയാട്ടം വീണ്ടടുത്തതിന് ശ്രീ. ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള ശ്രീ. ഗുരുവായൂരപ്പന്‍ ധര്‍മ്മകലാ സമുച്ഛയം ട്രസ്റ്റിനെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു.
ND MRD –409
( റിലീസ് ഐ.ഡി: 1533008)
സന്ദര്‍ശക കൗണ്ടര്‍ : 105