ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം

സ്മാര്‍ട്ട് സിറ്റി ദൗത്യത്തിനു കീഴില്‍ 50,626 കോടി രൂപയുടെ 1333 പദ്ധതികള്‍ പൂര്‍ത്തിയായിവരുന്നു

പ്രധാനമന്ത്രി ആവാസ് യോജനക്കു കീഴില്‍ സംസ്ഥാനങ്ങള്‍ക്ക് 
5,475 കോടി രൂപയുടെ കേന്ദ്ര സഹായം അനുവദിച്ചു

Posted On: 17 MAY 2018 4:02PM by PIB Thiruvananthpuram

കേന്ദ്ര ഭവന മന്ത്രാലയത്തിന്റെ 6 പദ്ധതികളില്‍ അനുവദിച്ച ഫണ്ടിന്റെ 22 ശതമാനം മാത്രമേ വിനിയോഗിച്ചിട്ടൂള്ളൂവെന്ന് പാര്‍ലമെന്റ് സ്ഥിരം സമിതിക്ക് നല്‍കിയ വിവരങ്ങള്‍ ആധാരമാക്കി വന്ന പത്ര വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 

പദ്ധതികളുടെ സാമ്പത്തിക, ഭൗതിക വശങ്ങളും ദൗത്യങ്ങളുടെ ലക്ഷ്യങ്ങളും കണക്കിലെടുക്കുമ്പോള്‍ മികച്ച നാഴികക്കല്ലുകളാണ് മന്ത്രാലയം പിന്നിട്ടത്. 2017-18 ല്‍ മൊത്തം സഞ്ചിത വായ്പയായി അനുവദിച്ചത് 46,663 കോടി രൂപയാണ്. 2016 മാര്‍ച്ച് വരെ അനുവദിച്ച ഏകദേശം 10,365 കോടി രൂപയ്ക്കുള്ള വായ്പകളുടെ വിനിയോഗ സര്‍ട്ടിഫിക്കറ്റാണ് കിട്ടാനുള്ളത്.  

സ്മാര്‍ട്ട് സിറ്റി പദ്ധതിക്കു കീഴില്‍ 50,626 കോടി രൂപയുടെ 1333 പദ്ധതികള്‍ പൂര്‍ത്തിയാക്കുകയോ/നടപ്പിലാക്കുകയോ/ടെന്‍ഡറിംഗ് ഘട്ടത്തിലോ ആണ്. രാജ്യത്തൊട്ടാകെ 99 നഗരങ്ങളിലായി 2,03,979 കോടി രൂപയുടെ പദ്ധതികളാണ് സ്മാര്‍ട്ട്‌സിറ്റി ദൗത്യത്തിനു കീഴില്‍ നടപ്പിലാക്കാന്‍ തിരഞ്ഞെടുത്തിട്ടുള്ളത്. ഇതില്‍ 9 എണ്ണത്തില്‍ ഇതിനകം തന്നെ സംയോജിത സിറ്റി കമാന്റ് ആന്റ് കണ്‍ട്രോള്‍ സെന്ററുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. 

അമൃത് പദ്ധതിക്കു കീഴിലുള്ള77,640 കോടി രൂപയുടെ വാര്‍ഷിക കര്‍മ്മ പദ്ധതിയില്‍ 65,075 രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. 
പ്രധാനമന്ത്രി ആവാസ് യോജന (നഗരം)  പദ്ധതിക്കു കീഴില്‍ സംസ്ഥാനങ്ങള്‍ക്ക് 24,475 കോടി രൂപയാണ് ഇതു വരെ അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതിക്കു കീഴില്‍ 45.86 ലക്ഷം വീടുകളാണ് ഇതുവരെഅനുവദിച്ചിട്ടുള്ളത്.

ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിനു കീഴില്‍ ഇതുവരെ 1907.5 കോടി രൂപ അനുവദിച്ചു. സ്റ്റാറ്റിയൂട്ടറി നഗരങ്ങളിലേക്കും ഈ പദ്ധതി വ്യാപിപ്പിച്ചിട്ടുണ്ട്. സിറ്റി ഹൃദയ് പദ്ധതിക്കു കീഴില്‍ 421.47 കോടി രൂപയുടെ 66 വിശദമായ പദ്ധതി രൂപ രേഖകള്‍ക്ക് അംഗീകാരം നല്‍കി.

ശുചിത്വഭാരത ദൗത്യത്തിനു കീഴില്‍ സംസ്ഥാനങ്ങള്‍ക്ക് ആകെ 6,592 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം അറിയിച്ചു.
AM/MRD 



(Release ID: 1532712) Visitor Counter : 63


Read this release in: English , Bengali , Tamil