ധനകാര്യ മന്ത്രാലയം

15-ാമത് ധനകാര്യ കമ്മിഷന്‍: പരിഗണനാ വിഷയങ്ങള്‍ക്കുള്ള ഉപദേശക സമിതിയായി

Posted On: 09 MAY 2018 4:08PM by PIB Thiruvananthpuram

15-ാം ധനകാര്യ കമ്മീഷനെ സഹായിക്കുന്നതിനും ഉപദേശങ്ങള്‍ നല്‍കുന്നതിനുമായി  ഒരു സമിതിക്ക് രൂപം നല്‍കി. ഈ ഉപദേശക സമിതിയുടെ ഉത്തരവാദിത്തങ്ങളും, ചുമതലകളും താഴെപ്പറയുന്നവയാണ് :

1.    കമ്മീഷന്റെ പരിഗണനാ വിഷയങ്ങളുമായി ബന്ധപ്പെട്ട, പ്രാധാന്യമുള്ള ഏതെങ്കിലും വിഷയങ്ങളിലോ, കാര്യങ്ങളിലോ ഉപദേശം നല്‍കുക.
2.    പരിഗണനാ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് കമ്മീഷനെ സഹായിക്കുന്നതിന് ഗവേഷണ പഠനങ്ങള്‍ നടത്തുകയോ, രേഖകള്‍ തയ്യാറാക്കുകയോ ചെയ്യുക.
3.    കമ്മീഷന്റെ ശുപാര്‍ശകളുടെ നിലവാരവും, വ്യാപ്തിയും വര്‍ദ്ധിപ്പിക്കുന്നതിന് ദേശീയ, അന്തര്‍ദേശീയ തലത്തില്‍ പ്രചാരത്തിലുള്ള രീതികള്‍ മനസിലാക്കുന്നതിന് സഹായിക്കുക.

സമിതി അംഗങ്ങള്‍ താഴെപ്പറയുന്നവരാണ് ;

1.    അര്‍വിന്ദ് വീര്‍മാണി, പ്രസിഡന്റ്, ഫോറം ഫോര്‍ സ്ട്രാറ്റാജിക്ക് ഇനിഷ്യേറ്റീവ്
2.    സുര്‍ജിത്ത് എ. ബല്ല, -പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിലെ പാര്‍ട്ട് ടൈം അംഗവും & സീനിയര്‍ ഇന്ത്യന്‍ അനലിസ്റ്റ് ഫോര്‍ ദ ഒബ്‌സര്‍വേറ്ററി ഗ്രൂപ്പ് ആന്റ് ചെയര്‍മാന്‍ ഓഫ് ഓക്‌സസ് റിസര്‍ച്ച് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്.
3.    സഞ്ജീവ് ഗുപ്ത, അന്താരാഷ്ട്ര നാണയ നിധിയുടെ (ധനകാര്യ വകുപ്പിന്റെ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍.
4.    പിനാകി ചക്രബര്‍ത്തി, പ്രൊഫസര്‍ (എന്‍.ഐ.പി.എഫ്.പി)
5.    ശ്രീ. സജ്ജിദ് ചിനോയ്, ചീഫ് ഇന്ത്യാ എക്കോണമിസ്റ്റ്, ജെ.പി. മോര്‍ഗന്‍
6.    ശ്രീ. നീല്‍കാന്ത് മിശ്ര, മാനേജിംഗ് ഡയറക്ടര്‍, ക്രെഡിറ്റ് സ്യൂസ്, ഇന്ത്യാ എക്കണോമിസ്റ്റ് ആന്റ് സ്ട്രാറ്റജിസ്റ്റ്.
AM MRD –362
***

 


(Release ID: 1531768) Visitor Counter : 96
Read this release in: Tamil , English , Urdu