റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

ദേശീയ റോഡ്‌ സുരക്ഷാവാരം കേന്ദ്രമന്ത്രി  നിതിന്‍ ഗഡ്ക്കരി ഉദ്ഘാടനം ചെയ്തു

Posted On: 23 APR 2018 2:13PM by PIB Thiruvananthpuram

 

രാജ്യത്ത്‌ഹൈവേയ്‌സ് ഇഫോര്‍മേഷന്‍ സിസ്റ്റം നടപ്പാക്കുന്നതിന് ദക്ഷിണകൊറിയയുമായികരാറില്‍ഏര്‍പ്പെടാനുള്ള സാധ്യതകള്‍ഇന്ത്യ പരിശോധിച്ച്‌വരികയാണെന്ന്‌കേന്ദ്ര റോഡ്ഗതാഗത, ഹൈവേയ്‌സ്, ഷിപ്പിംഗ് മന്ത്രി ശ്രീ. നിതിന്‍ ഗഡ്ക്കരി പറഞ്ഞു.

ഒരു ഹൈവേയുടെ സംയോജിത നിരീക്ഷണം കേന്ദ്രീകൃത കണ്‍ട്രോള്‍റൂം വഴി നിരീക്ഷിക്കുന്ന ദക്ഷിണകൊറിയയുടെഎക്‌സ്പ്രസ്സ്‌ഹൈവേയ്‌സ് ഇന്‍ഫര്‍മേഷന്‍ കോര്‍പ്പറേഷന്റെമാതൃകയിലായിരിക്കും ഈ സംവിധാനം നടപ്പിലാക്കുകയെന്ന്അദ്ദേഹംവ്യക്തമാക്കി. ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ 29-ാമത് ദേശീയറോഡ്‌സുരക്ഷാവാരംഉദ്ഘാടനം ചെയ്യവേറോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷയ്ക്കാണ്തന്റെ മന്ത്രാലയംമുന്തിയ പരിഗണന നല്‍കിട്ടുള്ളതെന്ന് ശ്രീ. ഗഡ്ക്കരി പറഞ്ഞു.

കേന്ദ്ര റോഡ്ഗതാഗത, ഹൈവേയ്‌സ് മന്ത്രാലയത്തിന്റെ ചുമതലയേറ്റെടുത്തപ്പോള്‍ റോഡ് അപകടങ്ങളുടെഎണ്ണംഏകദേശംഒന്നര ലക്ഷത്തില്‍ നിന്ന് പകുതിയായികുറയ്ക്കണമെന്ന് താന്‍ ലക്ഷ്യമിട്ടിരുന്നു. ഈ ദിശയില്‍ പുരോഗതികൈവരിച്ചിട്ടുണ്ടെങ്കിലും താന്‍ തൃപ്തനല്ലെന്നും ഈ ദിശയില്‍ ഇനിയും പ്രവര്‍ത്തിക്കാനുണ്ടെന്നും ശ്രീ. ഗഡ്ക്കരി പറഞ്ഞു. ലോകസഭ പാസ്സാക്കിയ 2017 ലെ മോട്ടോര്‍വാഹന (ഭേദഗതി) ബില്‍രാജ്യസഭയുടെ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്.

റോഡ്‌ സുരക്ഷയെ സമഗ്രമായി പ്രോത്സാഹിപ്പിക്കുന്നതാണ്‌ ഭേദഗതി ബില്ലെന്ന്‌ കേന്ദ്ര മന്ത്രി പറഞ്ഞു. ദേശീയപാതകളില്‍ഏറ്റവും അധികം അപകട സാധ്യതയുള്ള 789 ബ്ലാക്ക്‌സ്‌പോട്ടുകള്‍കണ്ടെത്തിയിട്ടുള്ളതില്‍ 139 സ്ഥലങ്ങളില്‍ അവ പരിഹരിച്ചിട്ടുണ്ടെന്നും, 233 സ്ഥലങ്ങളില്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. 
റോഡ്‌ സുരക്ഷയെ കുറിച്ച്‌ ദേശീയതലത്തില്‍ നടത്തിയ ഉപന്യാസ മത്സരത്തില്‍ വിജയികളായ 15 സ്‌കൂള്‍വിദ്യാര്‍ത്ഥികള്‍ക്ക് ശ്രീ. ഗഡ്ക്കരി സമ്മാനങ്ങളും വിതരണം ചെയ്തു. ചടങ്ങില്‍റോഡ്‌സുരക്ഷാ പ്രതിജ്ഞയും അദ്ദേഹം ചൊല്ലിക്കൊടുത്തു.
ND/MRD


(Release ID: 1530327) Visitor Counter : 82
Read this release in: Marathi , English , Hindi , Tamil