വാണിജ്യ വ്യവസായ മന്ത്രാലയം

സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക്‌ തൊഴിലവസര സൃഷ്ടിയില്‍ നിര്‍ണ്ണായക പങ്ക് : കേന്ദ്രമന്ത്രി സുരേഷ് പ്രഭു

Posted On: 23 APR 2018 3:28PM by PIB Thiruvananthpuram

 

രാജ്യത്ത്‌ തൊഴിലവസരങ്ങള്‍സൃഷ്ടിക്കുന്നതില്‍സൂക്ഷ്മചെറുകിട, ഇടത്തരംസംരംഭങ്ങള്‍ക്ക്‌സുപ്രധാന പങ്ക് വഹിക്കാനാകുമെന്ന്‌കേന്ദ്ര വാണിജ്യ, വ്യവസായ, സിവില്‍വ്യോമയാന മന്ത്രി ശ്രീ. സുരേഷ് പ്രഭു പറഞ്ഞു. പ്രഥമഅന്താരാഷ്ട്ര എസ്.എം.ഇ. കണ്‍വെന്‍ഷന്‍ ന്യൂഡല്‍ഹിയില്‍ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം. പണക്കാരും പാവപ്പെട്ടവരും തമ്മിലെ വര്‍ദ്ധിച്ച് വരുന്ന വിടവ് നികത്താനും ഹരിതവാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കാനും സൂക്ഷ്മചെറുകിട, ഇടത്തരംസംരംഭങ്ങള്‍ഗണ്യമായസംഭാവന നല്‍കുന്നു. ബഹുരാഷ്ട്ര കമ്പനികള്‍ക്കും വന്‍ സംരംഭങ്ങള്‍ക്കുംആവശ്യമായആഗോളവിതരണശൃംഖലഇത്തരംചെറുകിടസംരംഭങ്ങളെകൂടാതെ ഫലപ്രദമാകില്ലെന്ന് ശ്രീ. സുരേഷ് പ്രഭു ചൂണ്ടിക്കാട്ടി. വന്‍കിട, ചെറുകിടവ്യവസായങ്ങള്‍ തമ്മിലുള്ള ബന്ധംകൂടുതല്‍ശക്തിപ്പെടുത്തേണ്ടത്കാലഘട്ടത്തിന്റെആവശ്യമാണെന്ന്അദ്ദേഹം പറഞ്ഞു.

അടുത്തുതന്നെ പ്രഖ്യാപിക്കാന്‍ പോകുന്ന പുതിയവ്യവസായ നയത്തില്‍സ്വയംസഹായ ഗ്രൂപ്പുകളുടെസംഭാവനയ്ക്ക്ഊന്നല്‍ നല്‍കുമെന്നും ശ്രീ. സുരേഷ് പ്രഭു വ്യക്തമാക്കി.

കേന്ദ്ര സൂക്ഷ്മചെറുകിട, ഇടത്തരംസംരംഭക മന്ത്രാലയം, ദേശീയചെറുകിടവ്യവസായ കോര്‍പ്പറേഷന്‍, ഖാദി ഗ്രാമവ്യവസായ കോര്‍പ്പറേഷന്‍, കയര്‍ബോര്‍ഡ്എന്നിവസംയുക്തമായിട്ടാണ്ആദ്യഎസ്.എം.ഇ. അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചിട്ടുള്ളത്. മുപ്പതോളംരാജ്യങ്ങള്‍ പങ്കെടുക്കുന്നുണ്ട്.

ND/MRD 



(Release ID: 1530326) Visitor Counter : 91


Read this release in: English , Urdu , Marathi , Tamil