ധനകാര്യ മന്ത്രാലയം
എന്‍പിഎസ്: പുതുക്കിയ രജിസ്‌ട്രേഷന്‍ ഫോം ഏര്‍പ്പെടുത്തുന്നു
Posted On:
20 APR 2018 11:27AM by PIB Thiruvananthpuram
ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ പുതുതായി ചേരുന്ന വരിക്കാര്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും, മൊബൈല്‍ നമ്പരും നിര്‍ബന്ധമായി നല്‍കിയിരിക്കണമെന്ന് പെന്‍ഷന്‍ ഫണ്ട് നിയന്ത്രണ അതോറിറ്റി (പി.എഫ്.ആര്‍.ഡി.എ) അറിയിച്ചു. കേന്ദ്ര ഗവണ്‍മെന്റ് പുറപ്പെടുവിച്ചിട്ടുള്ള കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം, വിദേശ അക്കൗണ്ടില്‍ നിന്നുള്ള നികുതി എഫ്.എ.റ്റി.സി.എ, സെന്‍ട്രല്‍ രജിസ്ട്രി ഓഫ് സെക്യൂരിറ്റൈസേഷന്‍, അസറ്റ് റീകണ്‍സ്ട്രക്ഷന്‍ & സെക്യൂരിറ്റി ഇന്ററസ്റ്റ് (സി.ഇ.എ.ആര്‍.എസ്.ഐ) എന്നിവ നിലവിലുള്ള വരിക്കാര്‍ക്കും, പുതുതായി ചേരുന്നവര്‍ക്കും നിര്‍ബന്ധമാക്കിയിട്ടുണ്ട്. പുതുതായി ചേരുന്ന വരിക്കാര്‍ പുതിയ കോമണ്‍ സബ്‌സ്‌ക്രൈബര്‍ രജിസ്‌ട്രേഷന്‍ ഫോറമാണ് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പൂരിപ്പിച്ച് നല്‍കേണ്ടത്. നിലവിലുള്ള വരിക്കാര്‍ക്ക് സ്വയം സാക്ഷ്യപ്പെടുത്തിയ എഫ്.എ.റ്റി.സി.എ www.cransdl.com അല്ലെങ്കില്‍ https://enps.karvy.com/Login/Login. ഓണ്‍ലൈനായി സമര്‍പ്പിക്കാം.
സെന്‍ട്രല്‍ റിക്കോര്‍ഡിംഗ് കീപ്പിംഗ് ഏജന്‍സിയുടെ വെബ്‌സൈറ്റുകളിലും ഈ സൗകര്യം ലഭ്യമാണ്.
നിര്‍ബന്ധമായും പൂരിപ്പിച്ചിരിക്കേണ്ട കോളങ്ങള്‍ അപ്രകാരം ചെയ്യാതെ സമര്‍പ്പിച്ചാല്‍ അപേക്ഷകള്‍ നിരസിക്കപ്പെടും.
ND MRD –312
(Release ID: 1529768)