വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

മധ്യ പ്രദേശ് ഏറ്റവും ചലച്ചിത്ര സൗഹൃദ സംസ്ഥാനം

Posted On: 19 APR 2018 12:25PM by PIB Thiruvananthpuram

ഏറ്റവും മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി മധ്യ പ്രദേശിനെ തിരഞ്ഞെടുത്തു. സിനിമാ നിര്‍മ്മാണത്തിന് അനുകൂലമായ അടിസ്ഥാന സൗകര്യങ്ങള്‍, ആകര്‍ഷകമായ ഇളവുകള്‍, വിപണനത്തിനും, പ്രചാരണത്തിനുമുള്ള മുന്‍കൈകള്‍ മുതലായ ഘടകങ്ങള്‍ കണക്കിലെടുത്താണ് പ്രശസ്ത സംവിധായകന്‍ രമേശ് സിപ്പി അദ്ധ്യക്ഷനായ ജൂറി മധ്യ പ്രദേശിനെ തിരഞ്ഞെടുത്തത്. മേയ് 3 ന് ന്യൂ ഡല്‍ഹില്‍ നടക്കുന്ന ദേശീയ ചലച്ചിത്ര പുരസ്‌ക്കാര ദാന ചടങ്ങില്‍ രാഷ്ട്രപതി ശ്രീ. രാംനാഥ് കോവിന്ദ് മധ്യ പ്രദേശിന് അവാര്‍ഡ് സമ്മാനിക്കും. കേരളമുള്‍പ്പെടെ 16 സംസ്ഥാനങ്ങളാണ് ഈ അവാര്‍ഡിനായി മത്സരിച്ചത്. ചലച്ചിത്ര സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ ഉത്തരാഖണ്ഡിന് പ്രത്യേക പരാമര്‍ശവും ഉണ്ട്.
ND MRD –309
***



(Release ID: 1529651) Visitor Counter : 84


Read this release in: English , Urdu , Hindi , Tamil