PIB Headquarters

ജി.എസ്.ടി. നികുതിദായകരുടെ വിഭജനം പൂര്‍ത്തിയായി

Posted On: 21 DEC 2017 3:14PM by PIB Thiruvananthpuram

    ജി.എസ്.ടി കൗണ്‍സിലിന്റെ നിര്‍ദ്ദേശ പ്രകാരം കേരളത്തില്‍ കേന്ദ്ര, സംസ്ഥാന നികുതി വകുപ്പുകളില്‍  രജിസ്‌ട്രേഷന്‍ ഉണ്ടായിരുന്ന നികുതിദായകരുടെ കേന്ദ്ര - സംസ്ഥാന ജി.എസ്.ടി. വകുപ്പുകള്‍ക്ക് കീഴിലെ വിഭജനം പൂര്‍ത്തിയായി. ഇതുവഴി നികുതിദായകര്‍ക്ക് ഭരണ സംബന്ധമായ കാര്യങ്ങള്‍ക്ക് ഏതെങ്കിലും ഒരു വകുപ്പുമായി മാത്രം ബന്ധപ്പെട്ടാല്‍ മതിയാകും.

    കേന്ദ്ര ജി.എസ്.ടി. വകുപ്പിനെ ചുമതലയേല്‍പ്പിച്ച നികുതിദായകരുടെ പട്ടിക അനുബന്ധം A ആയും, സംസ്ഥാന നികുതി വകുപ്പിനെ ചുമതലയേല്‍പ്പിച്ച നികുതിദായകരുടെ പട്ടിക അനുബന്ധം B ആയും www.cenexcisekochi.gov.in, www.keralataxes.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. അവശേഷിക്കുന്ന ഏതാനും നികുതി ദായകരുടെ വിഭജനം ഉടന്‍തന്നെ പൂര്‍ത്തിയാക്കുമെന്ന് തിരുവന്തപുരം മേഖല സെന്‍ട്രല്‍ ജി.എസ്.ടി. ചീഫ് കമ്മിഷണര്‍ ശ്രീ. പുല്ലേല നാഗേശ്വര റാവു അറിയിച്ചു.
ND   MRL– 800


(Release ID: 1513802) Visitor Counter : 91
Read this release in: English